ദുബൈ: അതിസങ്കീർണ ഹൃദ്രോഗമുള്ള വയോധികനെ മികച്ച ചികിത്സ രീതിയിലൂടെ ജീവിതത്തിലേക്ക് വഴി നടത്തി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. പ്രവാസി ഇന്ത്യക്കാരനായ 76കാരൻ മുഹമ്മദ് ഇഖ്ബാൽ ഉസ്മാനിയെയാണ് ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നടത്തിയ അതിനൂതന ചികിത്സ രീതിയായ ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് ഇംപ്ലാന്റേഷനിലൂ (ടാവി)ടെ രക്ഷപ്പെടുത്തിയത്.
പ്രായാധിക്യമുള്ള രോഗിക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുന്നത് അപകടസാധ്യത കൂടുതലായതിനാൽ ടാവി എന്ന ബദൽ ചികിത്സയാണ് അനുയോജ്യമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആസ്റ്റർ ഹോസ്പിറ്റൽ ഖിസൈസിലെ കൺസൽട്ടന്റ് ഇന്റർനാഷനൽ കാർഡിയോളജിസ്റ്റ് ഡോ. നവീദ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ സങ്കീർണ മെഡിക്കൽ പരിചരണം പൂർത്തിയാക്കിയത്.
മൻഖൂലിലെ ആസ്റ്റർ ഹോസ്പിറ്റലിലും ഇത്തരം മെഡിക്കൽ പരിചരണം ലഭ്യമാണെന്നതിനാൽ ഇത്തരം രോഗികൾക്ക് അനായാസം ലഭ്യമാക്കാനാവും. ഹൃദയത്തിന്റെ അയോട്ടിക് വാൽവ് ഇടുങ്ങിയതാക്കാനും ഹൃദയത്തിൽനിന്നുള്ള രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതുമായ അവസ്ഥയായ അയോട്ടിക് സ്റ്റെനോസിസ് എന്ന രോഗത്തിന് ഏറ്റവും മികച്ച ചികിത്സയാണ് ടാവി.
സ്പെഷലിസ്റ്റ് കാർഡിയോളജിസ്റ്റും ഹാർട്ട് ഫെയ്ലിയർ സ്പെഷലിസ്റ്റുമായ ഡോ. അബ്ദുൽ റഹൂഫ് മാലിക്, ആസ്റ്റർ ഹോസ്പിറ്റൽ ഖിസൈസിലെ സ്പെഷലിസ്റ്റ് ഇന്റർനാഷനൽ കാർഡിയോളജിസ്റ്റ് ഡോ. കൃഷ്ണ സരിൻ മൂലോട്ടു സുകുമാരൻ നായർ എന്നിവരും കാത്ത് ലാബ് നഴ്സിങ് ടീമും ഉൾപ്പെടുന്ന സംഘമാണ് ഡോ. നവീദ് അഹ്മദിനൊപ്പമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.