ദുബൈ: യു.എ.ഇയിലുടനീളം ആറ് പുതിയ ക്ലിനിക്കുകള്‍ കൂടി തുറന്ന് ആസ്റ്റര്‍ ക്ലിനിക്സ്. ദുബൈയിലെ ലിവാന്‍, ഊദ് മേത്ത, ജുമൈറ ബീച്ച് റെസിഡന്‍സ്, ഷാര്‍ജയിലെ ഹല്‍വാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലാണ് പുതിയ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ജനറല്‍ മെഡിസിന്, ഫാമിലി മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രിക്സ്, കാര്‍ഡിയോളജി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, ഗ്യാസ്ട്രോ എന്ററോളജി തുടങ്ങി നൂതന മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്പെഷാലിറ്റികള്‍ പുതിയ ക്ലിനിക്കുകളിൽ ലഭിക്കും. ഇതിനുപുറമെ ക്ലിനിക്കുകള്‍ക്ക് ഒരു മേല്‍ക്കൂരയില്‍ സമഗ്രമായ പരിചരണം വാഗ്ദാനം ചെയ്യുന്നു.
വിപുലമായ ഡയഗ്നോസ്റ്റിക് സേവനങ്ങള്‍, റേഡിയോളജി, ആരോഗ്യ പരിശോധനകള്‍, വാക്സിനേഷനുകള്‍, ഐവി ഡ്രിപ്പുകള്‍ തുടങ്ങിയ സേവനങ്ങളും ക്ലിനിക്കുകളില്‍ ലഭ്യമാകും. രോഗികള്‍ക്ക് തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷാ അനുഭവം നല്‍കുന്നതിനായി ഓരോ ക്ലിനിക്കും അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഉയര്‍ന്ന വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള ഡോക്ടര്‍മാരുടെ സംഘം നേതൃത്വം നല്കുന്ന ഈ ക്ലിനിക്കുകള്‍ ജനങ്ങളുടെ വൈവിധ്യമാര്‍ന്ന ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യക്തിഗത പരിചരണം ഉറപ്പുനല്‍കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.