ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ് അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ദുബൈ സോനാപുരിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍ മള്‍ട്ടി-സ്പെഷാലിറ്റി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു. ജെംസ്, അബെല കോ, അല്‍ ഗുറൈര്‍, ഇനോക്, എന്നിവയുടെ സോനാപുര്‍ ക്യാമ്പുകളിലെ താഴ്ന്ന വരുമാനക്കാരായ 150 സ്ത്രീ തൊഴിലാളികള്‍ക്ക് ഈ ഉദ്യമം പ്രയോജനപ്പെട്ടു. വര്‍ഷങ്ങളായി അധഃസ്ഥിതരായ സ്ത്രീകളെ ശാക്തീകരിക്കുന്ന ആസ്റ്റര്‍ വളന്റിയേഴ്സിന്റെ സേവനം ഇതുവരെ 500ലധികം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആസ്റ്റർ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും ക്യാമ്പിന് നേതൃത്വം നല്കി. എല്ലാ ആസ്റ്റര്‍, ആക്സസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ ബില്ലുകളില്‍ നിരക്കിളവ് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്ന പ്രത്യേക പ്രിവിലേജ് കാര്‍ഡുകളും സമ്മാനിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും സ്വന്തം കുടുംബത്തിനും സമൂഹത്തിനും ആരോഗ്യകരമായ ജിവിതം സമ്മാനിക്കാന്‍ പ്രയത്നിക്കുന്നവരാണെന്നും മികച്ച ആരോഗ്യം ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു. സംഗീത വിനോദ പരിപാടികള്‍, ഗെയിമുകള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.