ദുബൈ: ആസ്റ്റര്‍ ഫാര്‍മസിയും ബ്രാന്‍ഡ് അംബാസഡറും എ.ടി.പി ലോക അഞ്ചാം നമ്പര്‍ റാങ്കുകാരനുമായ ആന്ദ്രേ റൂബ്ലെവുമായി ചേര്‍ന്ന് ഫിറ്റ്നസ് പ്രേമികളുടെയും കായികതാരങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സ്പോര്‍ട്സ് നുട്രീഷന്‍ സപ്ലിമെന്റായ മസില് ബോള്‍ട്ട് പുറത്തിറക്കി. കൃത്രിമ ഫ്ലേവറുകളോ ഷുഗര്‍ കണ്ടന്റുകളോ ചേര്‍ക്കാതെയാണ് അള്‍ട്രാ ഫില്‍ട്ടര്‍ ചെയ്ത ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ സപ്ലിമെന്റ് രൂപപ്പെടുത്തിയത്. സഹനശക്തി, ഊര്‍ജം, ശരീര പോഷണം എന്നിവ പ്രദാനം ചെയ്യാന്‍ പ്രോട്ടീന്‍ സപ്ലിമെന്റ് സഹായിക്കുന്നു. അടിസ്ഥാനപരമായി ഗ്ലൂറ്റന്‍-ഫ്രീ, വെജിറ്റബിള്‍ ഓയില്‍ ഫ്രീ ആയ സപ്ലിമെന്റ് ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം മെലിഞ്ഞ പേശികളുടെ വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നു. വേ പ്രോട്ടീന്‍, മാസ് ഗൈനേഴ്സ്, പ്രീ-വര്‍ക്ക് ഔട്ട്, ബി.സി.എ.എ, ഗ്ലൂട്ടാമൈൻ ക്രിയാറ്റിൻ, ക്രിയാറ്റിന്‍ എന്നീ ആറ് ഉല്പന്നങ്ങളാണ് മസില് ബോള്‍ട്ട് ശ്രേണി അവതരിപ്പിക്കുന്നത്. മസില് ബോള്‍ട്ട് ഉല്പന്നങ്ങൾ ആസ്റ്റര്‍ ഫാര്‍മസിയുടെ റീട്ടെയില്‍ സ്റ്റോറുകള്‍, മൈ ആസ്റ്റർ, യു.എ.ഇയിലുടനീളമുള്ള മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് എന്നിവ വഴി ഏപ്രില്‍ 20നകം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.