ദു​ബൈ വ​ര്‍ഖ​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ആ​സ്റ്റ​ര്‍ ക്ലി​നി​ക്ക് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്‌​കെ​യ​ര്‍

ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍, യു.​എ.​ഇ​യി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍സ് ആ​ന്‍ഡ് ക്ലീ​നി​ക്

സി.​ഇ.​ഒ ഡോ. ​ഷെ​ര്‍ബാ​സ് ബി​ച്ചു തു​ട​ങ്ങി​യ​വ​ര്‍ സ​മീ​പം

യു.എ.ഇയില്‍ സുസ്ഥിര വിപുലീകരണ പദ്ധതിയുമായി ആസ്റ്റര്‍

ദുബൈ: യു.എ.ഇയില്‍ സുസ്ഥിരമായ വിപുലീകരണ പദ്ധതിയുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ മുന്നോട്ട്. ഈ വര്‍ഷം നാലു മള്‍ട്ടി സ്‌പെഷാലിറ്റി ക്ലിനിക്കുകളും ഷാര്‍ജയില്‍ അത്യാധുനിക സംവിധാനത്തോടെ ആശുപത്രിയും ഉദ്ഘാടനം ചെയ്യും. കൂടാതെ ഫാര്‍മസി, ഒപ്ടിക്കല്‍സ് തുടങ്ങിയ റീട്ടെയില്‍ മേഖലയിലും നിക്ഷേപം നടത്തും. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ദുബൈ വര്‍ഖയില്‍ ആസ്റ്ററിന്‍റെ ഏറ്റവും പുതിയ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇയിലെ ആസ്റ്ററിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലിനിക്കാണ്. ഇതോടെ വര്‍ഖ മേഖലയില്‍ മാത്രം ആസ്റ്ററിന്‍റെ മൂന്നു ക്ലിനിക്കുകളാവും.

അത്യാധുനിക സംവിധാനമുള്ള പുതിയ ക്ലീനിക്കില്‍ ഏസ്തറ്റിക് ഗൈനക്കോളജി, കോസ്മറ്റോളജി, ഡെന്റല്‍ തുടങ്ങി എല്ലാ സ്‌പെഷാലിറ്റിയിലുമുള്ള സേവനങ്ങള്‍ ലഭ്യമാണ്. ഇവിടെ ആസ്റ്റര്‍ ഫാര്‍മസിയുടെയും ഒപ്റ്റിക്കല്‍സിന്‍റെയും സ്‌റ്റോറും പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്ററിന്‍റെ സേവനം എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിന്‍റെ വളര്‍ച്ചയുടെ പ്രധാന ഇന്ധനം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ്. അതിനാൽ, ഏറ്റവും മികച്ച മെഡിക്കല്‍ സേവനം എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ ഒരേക്കുടിക്കീഴില്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ -അവർ കൂട്ടിച്ചേർത്തു. ആസ്റ്റർ ആശുപത്രി ഷാര്‍ജയില്‍ അടുത്ത മാസമാണ് പ്രവര്‍ത്തനം ആരംഭിക്കുക.

Tags:    
News Summary - Aster plans sustainable expansion in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.