ദുബൈ: സങ്കീര്‍ണവും അപൂര്‍വവുമായ മയോമ രോഗത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍. ഡോ. കരോലിന് ആല്ഫിന് ജെനിതയുടെ നേതൃത്വത്തില്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സ്പെഷലിസ്റ്റുകളുടെ പരിചരണത്തില്‍ 33കാരിയായ ഫിലിപ്പീനോ വനിത ജെസീക ഡെലിസ് സാൻറോസാണ് സുഖംപ്രാപിച്ചത്. 2011ല്‍ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. കഠിനമായ വയറുവേദന, ആര്‍ത്തവ രക്തസ്രാവം, ശരീരഭാരം കുറയല്‍ എന്നിവ അനുഭവപ്പെട്ടതോടെ അല്‍ റിഗ്ഗയിലെ ഒരു ക്ലിനിക്കില്‍ പരിശോധന നടത്തിയത്. ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പരിചയസമ്പന്നയായ ഡോ. കരോലിന് 22 x 10 സെ.മീ. വലുപ്പമുള്ളതും മൂന്നു കിലോ ഗ്രാം ഭാരമുള്ളതുമായ ഒരു വലിയ മയോമ സാന്നിധ്യം അവരില്‍ കണ്ടെത്തി. ഇത് സാൻറോസിന്റെ ഗര്‍ഭപാത്രത്തിന്റെ പിന്‍ഭാഗത്തെ ഭിത്തിയില്‍നിന്ന് ഉയര്‍ന്നുവരുന്ന നിലയിലായിരുന്നു. 45 കിലോ മാത്രമുള്ള രോഗിയില്‍ ഇത് ഹൈപ്പോകോണ്ഡ്രിയം വരെ (വാരിയെല്ലിന്റെ താഴെ) വരെ നീണ്ടു. ഇവരില്‍ കണ്ടെത്തിയ മയോമ ശരാശരിയേക്കാള്‍ വലുതായിരുന്നു, എട്ടു മാസം ഗര്‍ഭിണിയായ സ്ത്രീയുടെ വയറിനോട് സാമ്യമുള്ള നിലയിലായിരുന്ന മയോമ കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.