െയമനിലെത്തിയ ആസ്​റ്റർ വളൻറിയേഴ്​സ്​ സംഘം

യമൻ ദുരിതബാധിതർക്ക്​ സഹായവുമായി ആസ്​റ്റര്‍ വളൻറിയേഴ്‌സ്

ദുബൈ: യെമനിലെ ദുരിതബാധിതർക്ക്​ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന ദൗത്യം ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറി​െൻറ സി.എസ്​.ആർ മുഖമായ ആസ്​റ്റര്‍ വളൻറിയേഴ്‌സ് ആരംഭിച്ചു.​

സന്നദ്ധ സംഘടനയായ ദാര്‍ അല്‍ ഷിഫ എസ്​റ്റാബ്ലിഷ്‌മെൻറ്, സെയ്യൂന്‍ -ഹദര്‍മൗത്ത് മേഖലാ ഗവര്‍ണര്‍ എന്നിവരുമായി സഹകരിച്ചാണ്​ ദൗത്യം.

1500 കുടുംബങ്ങള്‍ക്ക് 50 കിലോ വീതം തൂക്കമുള്ള റേഷന്‍ കിറ്റുകൾ കൈമാറി. ഏകദേശം 3,60,000 ഭക്ഷണപ്പൊതികള്‍ക്ക് തുല്യമാണിത്. യു.എന്‍.എഫ്.പിയുടെയും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കൊച്ചുകുട്ടികളും മുലയൂട്ടുന്ന അമ്മമാരും മുതിര്‍ന്ന അംഗങ്ങളും അടങ്ങുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സമീകൃതാഹാരം ഉറപ്പുവരുത്തുന്ന അരി, ഗോതമ്പ് മാവ്, പഞ്ചസാര, പാചക എണ്ണ, ബീന്‍സ്, പാല്‍പൊടി, പയറുവര്‍ഗങ്ങള്‍, മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് റേഷന്‍ കിറ്റില്‍. ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സി.എസ്.ആര്‍ വിഭാഗം മേധാവി പി.എ. ജലീലി​െൻറ നേതൃത്വത്തിലാണ് പുറത്തുനിന്നുള്ള വളൻറിയേഴ്‌സി​െൻറ സഹായത്തോടെ ഭക്ഷ്യവസ്​തുക്കൾ എത്തിച്ചത്.

സെയ്യൂന്‍ അന്താരാഷ്​ട്ര വിമാനത്താവളത്തിന് സമീപത്തെ ഹദര്‍മൗത്ത് മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ സമൂഹങ്ങള്‍ക്ക് ഈ സംഘം റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആസ്​റ്റര്‍ ജീവനക്കാര്‍ സംഭാവന ചെയ്ത തുകയും തുല്യമായി ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നല്‍കിയ വിഹിതവും ഉപയോഗിച്ച്​ പ്രാദേശികമായി ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചാണ് ദൗത്യം സാധ്യമാക്കിയത്.ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ക്ഷാമത്തി​െൻറ വക്കിലാണ് യെമനെന്നും അവരെ സഹായിക്കാൻ സാധ്യമായത്​ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

അനിശ്ചിതത്വങ്ങളും അപകടസാധ്യതകളും ഏറെയുണ്ടെങ്കിലും ദുരിതം നേരിടുന്നവരെ കണ്ടുമുട്ടാനും അവര്‍ക്ക് സഹായഹസ്തം നീട്ടാനുമുള്ള ദൗത്യം ഏറ്റെടുത്ത ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ആസ്​റ്ററിനും ദാര്‍ അല്‍ ഷിഫ ഫൗണ്ടേഷനും നന്ദി അറിയിക്കുന്നതായി അഫേഴ്‌സ് ഓഫ് ദ വാലി, ആൻഡ്​ ഡെസേര്‍ട്ട് ഡയറക്ടറീസ് ഹദര്‍മൗത്ത് അസിസ്​റ്റൻറ് അണ്ടര്‍ സെക്രട്ടറി എൻജിനീയര്‍ ഹിഷാം മുഹമ്മദ് അല്‍-സൈദി പറഞ്ഞു. സഹായിക്കാന്‍ ഒപ്പംനിന്ന ആസ്​റ്റര്‍ വളൻറിയേഴ്‌സി​െൻറ പങ്കാളിത്തത്തെ ദാര്‍ അല്‍ ശിഫ ചാരിറ്റബിള്‍ ഫൗണ്ടേഷൻ തലവൻ ഫഹ്​മി മുഹമ്മദ് അല്‍ സഖാഫും അഭിനന്ദിച്ചു.

Tags:    
News Summary - Aster Volunteers to help Yemeni victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.