ദുബൈ: ജോലിതട്ടിപ്പിനിരയായി ദുബൈയിൽ കുടുങ്ങിയ നഴ്സുമാർക്ക് ആസ്റ്റർ ഡി.എം ഹെൽത്കെയറിെൻറ കൈത്താങ്ങ്.നഴ്സുമാർക്ക് യു.എ.ഇയിലെ ആസ്റ്ററിെൻറ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിനൽകുമെന്ന് ആസ്റ്റർ ഡി.എം സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വാക്സിൻ കേന്ദ്രത്തിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ നഴ്സുമാർ ദുബൈയിൽ ദുരിതത്തിൽ കഴിയുന്നുവെന്ന 'ഗൾഫ് മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി.
നഴ്സുമാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ ഉടൻ നിയമിക്കുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. നഴ്സിങ് മേഖലയിൽ മാത്രമല്ല, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നൈപുണ്യം തെളിയിക്കുന്നവരാണെങ്കിൽ മറ്റു വകുപ്പുകളിലേക്കും പരിഗണിക്കും. കോവിഡ് കാലത്ത് മുന്നണിയിൽ പ്രവർത്തിച്ച നഴ്സുമാർക്കുള്ള ആദരമായി 2.5 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള അവാർഡ് ആസ്റ്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകെരയും ചേർത്തുപിടിക്കുന്നതിെൻറ ഉദാഹരണമാണിത്. ആരോഗ്യ പ്രവർത്തകരുടെ സേവനം ലോകം ഏറ്റവുമധികം ആവശ്യപ്പെടുന്ന ഈ കാലത്ത് അവർക്ക് തുണയാകേണ്ടത് തങ്ങളുടെ കടമയാണ്. അതിനാലാണ് 'ഗൾഫ് മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ടയുടൻ അവർക്ക് ജോലിനൽകാൻ തീരുമാനിച്ചത്. ജോലി തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ നഴ്സുമാർ ശ്രദ്ധിക്കണമെന്നും അംഗീകൃത സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് വിശ്വസനീയമായ ഏജൻസികൾവഴി മാത്രമെ അപേക്ഷിക്കാവൂ എന്നും ആസാദ് മൂപ്പൻ പറഞ്ഞു.
നഴ്സുമാർ ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ലാണെന്ന് തെളിയിച്ച വർഷമാണിതെന്നും ദുരിതത്തിൽപെട്ട നഴ്സുമാർക്ക് ജോലികൊടുക്കുന്നതിൽ സന്തോഷമുെണ്ടന്നും ആസ്റ്റർ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു പറഞ്ഞു. നഴ്സുമാരുടെ ക്ഷേമത്തിന് ആസ്റ്റർ ഈ വർഷം നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതിെൻറ ഭാഗമായാണ് അന്താരാഷ്ട്ര നഴ്സസ് അവാർഡ്. ഇതിന് പുറമെ ആസ്റ്ററിലെ നഴ്സുമാരുടെ കഴിവുകൾ വളർത്താനും അവരെ നേതൃനിരയിലേക്കെത്തിക്കാനും പ്രത്യേക പദ്ധതിയുണ്ടെന്നും ഡോ. ഷർബാസ് ബിച്ചു പറഞ്ഞു.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ വലയിൽപെട്ട് നൂറുകണക്കിന് മലയാളി നഴ്സുമാരാണ് ദുബൈയിൽ ദുരിതത്തിൽ കഴിയുന്നത്. 2.5 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ മുടക്കിയാണ് ഇവരെ ദുബൈയിൽ എത്തിച്ചത്. ബി.എസ്സി നഴ്സിങ്ങും ജനറൽ നഴ്സിങും കഴിഞ്ഞവരാണ്. കോവിഡ് വാക്സിൻ നൽകുന്നതിന് യു.എ.ഇയിലെ സർക്കാർ ആശുപത്രികളിൽ ഉൾപെടെ ഒഴിവുണ്ടെന്നും ഒന്നേകാൽ ലക്ഷം രൂപ ശമ്പളം നൽകാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ, വിസിറ്റിങ് വിസയിൽ യു.എ.ഇയിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന വിവരം അറിയുന്നത്. ചിലർ സ്വന്തം നിലയിൽ അന്വേഷിച്ച് ജോലിക്ക് കയറി. ചിലർ നാട്ടിലേക്ക് മടങ്ങി. വീടും സ്ഥലവും പണയം വെച്ചും വായ്പയെടുത്തും വന്നവരാണ് നഴ്സുമാരിൽ ഏറെയും. ഇവർ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ് വകുപ്പ് മേധാവികൾക്കും ഇ-മെയിൽ വഴി പരാതി അയച്ചിട്ടുണ്ട്.
pavithra.dinakaran@asterhospital.com എന്ന ഇമെയിലിലേക്ക് മാധ്യമം ആർട്ടിക്കിൾ എന്ന സബ്ജെക്ട് ലൈനോടെ നിങ്ങളുടെ സി.വി അയക്കുക. ഈ മാസം 25ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. അപേക്ഷകരെ ആസ്റ്റർ അധികൃതർ ബന്ധപ്പെടുകയും ഇൻറർവ്യൂവിന് സമയം നൽകുകയും ചെയ്യും. യോഗ്യത അനുസരിച്ചായിരിക്കും നിയമനം. നഴ്സിങ്ങിന് പുറമെ ദൈനംദിന പ്രവർത്തനങ്ങളിൽ നൈപുണ്യം തെളിയിക്കുന്നവരാണെങ്കിൽ മറ്റു വകുപ്പുകളിലേക്കും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.