Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കുടുങ്ങിയ...

ദുബൈയിൽ കുടുങ്ങിയ നഴ്​സുമാർക്ക്​ ആസ്​റ്റർ ജോലി നൽകും

text_fields
bookmark_border
ദുബൈയിൽ കുടുങ്ങിയ നഴ്​സുമാർക്ക്​ ആസ്​റ്റർ ജോലി നൽകും
cancel

ദുബൈ: ജോലിതട്ടിപ്പിനിരയായി ദുബൈയിൽ കുടുങ്ങിയ നഴ്​സുമാർക്ക്​ ആസ്​റ്റർ ഡി.എം ഹെൽത്​കെയറി​െൻറ കൈത്താങ്ങ്​.നഴ്​സുമാർക്ക്​ യു.എ.ഇയിലെ ആസ്​റ്ററി​െൻറ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിനൽകുമെന്ന്​ ആസ്​റ്റർ ഡി.എം സ്​ഥാപക ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു. വാക്​സിൻ ​കേന്ദ്രത്തിൽ ജോലിവാഗ്​ദാനം ചെയ്​ത്​​ തട്ടിപ്പിനിരയായ നഴ്​സുമാർ ദുബൈയിൽ ദുരിതത്തിൽ കഴിയുന്നുവെന്ന 'ഗൾഫ്​ മാധ്യമം' വാർത്തയെ തുടർന്നാണ്​ നടപടി.

നഴ്​സുമാരെ​ യോഗ്യതയുടെ അടിസ്​ഥാനത്തിൽ വിവിധ വകുപ്പുകളിൽ ഉടൻ നിയമിക്കുമെന്ന്​ ആസാദ്​ മൂപ്പൻ പറഞ്ഞു. നഴ്സിങ്​ മേഖലയിൽ മാത്രമല്ല, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നൈപുണ്യം തെളിയിക്കുന്നവരാണെങ്കിൽ മറ്റു വകുപ്പുകളിലേക്കും പരിഗണിക്കും. കോവിഡ്​ കാലത്ത്​ മുന്നണിയിൽ പ്രവർത്തിച്ച നഴ്സുമാർക്കുള്ള ആദരമായി 2.5 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള അവാർഡ്​ ആസ്​റ്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തക​െരയും ചേർത്തുപിടിക്കുന്നതി​െൻറ ഉദാഹരണമാണിത്​. ആരോഗ്യ പ്രവർത്തകരു​ടെ സേവനം ലോകം ഏറ്റവുമധികം ആവശ്യപ്പെടുന്ന ഈ കാലത്ത്​ അവർക്ക്​ തുണയാകേണ്ടത്​ തങ്ങളുടെ കടമയാണ്​. അതിനാലാണ്​ 'ഗൾഫ്​ മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ടയുടൻ അവർക്ക്​ ജോലിനൽകാൻ തീരുമാനിച്ചത്​. ജോലി തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ നഴ്​സുമാർ ശ്രദ്ധിക്കണമെന്നും അംഗീകൃത സ്​ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്​ വിശ്വസനീയമായ ഏജൻസികൾവഴി മാത്രമെ അപേക്ഷിക്കാവൂ എന്നും ആസാദ്​ മൂപ്പൻ പറഞ്ഞു.

നഴ്​സുമാർ ആരോഗ്യ സംരക്ഷണ മേഖലയുടെ ന​ട്ടെല്ലാണെന്ന്​ തെളിയിച്ച വർഷമാണിതെന്നും ദുരിത​ത്തിൽപെട്ട നഴ്​സുമാർക്ക്​ ജോലികൊടുക്കുന്നതിൽ സന്തോഷമു​െണ്ടന്നും ആസ്​റ്റർ ഹോസ്​പിറ്റൽസ്​ സി.ഇ.ഒ ഡോ. ഷർബാസ്​ ബിച്ചു പറഞ്ഞു​. നഴ്​സുമാരുടെ ക്ഷേമത്തിന്​ ആസ്​റ്റർ ഈ വർഷം നിരവധി പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​.

അതി​െൻറ ഭാഗമായാണ്​ അന്താരാഷ്​ട്ര നഴ്​സസ്​ അവാർഡ്​. ഇതിന്​ പുറമെ ആസ്​റ്ററിലെ നഴ്​സുമാരുടെ കഴിവുകൾ വളർത്താനും​ അവരെ നേതൃനിരയിലേക്കെത്തിക്കാനും പ്രത്യേക പദ്ധതിയുണ്ടെന്നും ഡോ. ഷർബാസ്​ ബിച്ചു പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ വലയിൽപെട്ട്​ നൂറുകണക്കിന്​ മലയാളി നഴ്​സുമാരാണ്​ ദുബൈയിൽ ദുരിതത്തിൽ കഴിയുന്നത്​. 2.5 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ മുടക്കിയാണ്​ ഇവരെ ദുബൈയിൽ എത്തിച്ചത്​. ബി.എസ്​സി നഴ്​സിങ്ങും ജനറൽ നഴ്​സിങും കഴിഞ്ഞവരാണ്​. കോവിഡ്​ വാക്​സിൻ നൽകുന്നതിന്​ യു.എ.ഇയിലെ സർക്കാർ ആശുപത്രികളിൽ ഉൾപെടെ ഒഴിവുണ്ടെന്നും ഒന്നേകാൽ ലക്ഷം രൂപ ശമ്പളം നൽകാമെന്നുമായിരുന്നു വാഗ്​ദാനം.

എന്നാൽ, വിസിറ്റിങ്​ വിസയിൽ യു.എ.ഇയിലെത്തിയപ്പോഴാണ്​ തട്ടിപ്പാണെന്ന വിവരം അറിയുന്നത്​. ചിലർ സ്വന്തം നിലയിൽ അന്വേഷിച്ച്​ ജോലിക്ക്​ കയറി. ചിലർ നാട്ടിലേക്ക്​ മടങ്ങി. വീടും സ്​ഥലവും പണയം വെച്ചും വായ്​പയെടുത്തും വന്നവരാണ്​ നഴ്​സുമാരിൽ ഏറെയും. ഇവർ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ്​ വകുപ്പ്​ മേധാവികൾക്കും ഇ-മെയിൽ വഴി പരാതി അയച്ചിട്ടുണ്ട്​.

ആസ്​റ്ററിലേക്ക്​ അപേക്ഷിക്കേണ്ടത്​ ഇങ്ങനെ:

pavithra.dinakaran@asterhospital.com എന്ന ഇമെയിലിലേക്ക് മാധ്യമം ആർട്ടിക്കിൾ എന്ന സബ്ജെക്ട് ലൈനോടെ നിങ്ങളുടെ സി.വി അയക്കുക. ഈ മാസം 25ന്​ മുമ്പ്​ അപേക്ഷകൾ ലഭിക്കണം. അപേക്ഷകരെ ആസ്​റ്റർ അധികൃതർ ബന്ധപ്പെടുകയും ഇൻറർവ്യൂവിന്​ സമയം നൽകുകയും ചെയ്യും. യോഗ്യത അനുസരിച്ചായിരിക്കും നിയമനം. നഴ്സിങ്ങിന്​ പുറമെ ദൈനംദിന പ്രവർത്തനങ്ങളിൽ നൈപുണ്യം തെളിയിക്കുന്നവരാണെങ്കിൽ മറ്റു വകുപ്പുകളിലേക്കും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NurseAster DM HealthcareDubai NursesDr. asad mooppan
News Summary - Aster will hire nurses stranded in Dubai
Next Story