ദുബൈ: മിഡിലീസ്റ്റ്, ആഫ്രിക്ക മേഖലയിൽ ദുരന്തനിവാരണത്തിനായി മൂന്ന് മൊബൈൽ മെഡിക്കൽ യൂനിറ്റുകളെ നിയോഗിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ. ആസ്റ്ററിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സാണ് പുതിയ മെഡിക്കൽ ടീമിനെ പ്രഖ്യാപിച്ചത്. ദുബൈ ഖിസൈസിലെ മെഡ് കെയര്‍ റോയല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് മെഡിക്കൽ യൂനിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ പുതിയ യൂനിറ്റുകളുടെ താക്കോല്‍ മൊറോക്കോ കോണ്‍സുലേറ്റിലെയും എമിറേറ്റ്സ് റെഡ് ക്രസന്റിലെയും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ആസ്റ്റര്‍ ഉന്നത ഉദ്യോഗസ്ഥർ, ഫജ്ര്‍ കാപിറ്റല്‍ സി.ഇ.ഒ ഇക്ബാല്‍ ഖാന്, മറ്റ് പ്രധാന ഫജര്‍ കാപിറ്റല്‍ പ്രതിനിധികള്‍, ഇമാര്‍ പ്രതിനിധികള്‍, എമിറേറ്റ്സ് റെഡ് ക്രസന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ പ്രധാന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ദുരന്ത ഇരകൾക്ക് ആവശ്യമായ മെഡിക്കല്‍, ആരോഗ്യ പരിചരണ സേവനങ്ങള്‍ നേരിട്ടെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച പുതിയ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍. ആസ്റ്റര്‍ ജീവനക്കാരുടെ ‘ആസ്റ്റീരിയന്‍സ് യുനൈറ്റഡ്’ പ്രോഗ്രാമിലൂടെ അവതരിപ്പിച്ച മൊബൈല്‍ യൂനിറ്റുകള്‍, പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിനായി സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചുകൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ്. കൂടാതെ, സമഗ്രമായ രോഗ നിര്‍ണയം, സ്പെഷാലിറ്റി മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ വിദൂര പ്രദേശങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ പ്രാപ്തമാക്കുന്ന ടെലിമെഡിസിന്‍ സജ്ജീകരണവുമായും ഈ യൂനിറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു.
മൊബൈല്‍ മെഡിക്കല്‍ വാനുകള്‍ ആവശ്യമായ കമ്യൂണിറ്റികള്‍ക്ക് നേരിട്ട് കണ്‍സള്‍ട്ടേഷനുകളും പ്രഥമശുശ്രൂഷയും മറ്റ് അവശ്യ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കും. എന്‍.ജി.ഒ ജ്യൂനെസ്ഡ് അറ്റ്ലസ് മുഖേന മൊറോക്കോയിലെ പ്രകൃതി ദുരന്തബാധിതരെ സഹായിക്കുന്നതിനും പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും എമിറേറ്റ്സ് റെഡ് ക്രസന്റ് വഴിയും ദുരന്തബാധിത മേഖലകളില്‍ യൂനിറ്റുകൾ വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.