ദുബൈ: സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തുള്ള പ്രവര്‍ത്തനങ്ങളും സുസ്ഥിരവളര്‍ച്ചയും പരിഗണിച്ച് ദുബൈ ചേംബറിെൻറയും അറേബ്യ സി.എസ്.ആർ നെറ്റ്വര്ക്കിെൻറയും രണ്ട് പുരസ്‌കാരങ്ങള്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
ബിസിനസ് രംഗത്തെ സി.എസ്.ആർ ശ്രമങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ദുബൈ ചേംബര്‍ സി.എസ്.ആർ ലേബല്‍. ആസ്റ്റര്‍ വോളണ്ടിയേഴ്സ് മുഖേനയുളള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ സാമൂഹിക സംരംഭങ്ങൾക്കുള്ള അംഗീകാരമാണിത്. ഊര്‍ജ്ജ സംരക്ഷിതമായ ആരോഗ്യ പരിചരണം പ്രദാനം ചെയ്യുന്നതിനായി വിവിധ സുസ്ഥിര സംരംഭങ്ങള്‍ ഏറ്റെടുത്തതും അവാർഡിന് പരിഗണിച്ചു. പതിമൂന്നാമത് അറേബ്യ സി.എസ്.ആർ അവാര്‍ഡ് ദാന ചടങ്ങില്‍ ആരോഗ്യസംരക്ഷണ വിഭാഗത്തിലെ വിജയിക്കുളള പുരസ്‌കാരം ഗ്രൂപ്പിന് സമ്മാനിച്ചു. 1,200ഓളം അപേക്ഷകരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
സമൂഹവുമായി ബന്ധം നിലനിര്‍ത്താനും സാധ്യമാകുന്ന തലത്തിലെല്ലാം സമൂഹത്തിന് തിരികെ നല്‍കാനും സന്നദ്ധമാണെന്ന് സ്ഥാപനം വിശ്വസിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ വിവിധ ഉദ്യമങ്ങളിലൂടെ രണ്ട് ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്സിന് കഴിഞ്ഞു. സുസ്ഥിരവും ഉരവാദിത്തമുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാന്‍ പ്രേരിപ്പിക്കുകയും ഈ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്ത ദുബൈ ചേമ്പേഴ്സിനും അറേബ്യ സി.എസ്.ആർ നെറ്റ്വര്‍ക്കിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി കണക്കാക്കപ്പെടുന്ന ഈ പുരസ്‌കാരങ്ങള്‍ ഏറെ വിലമതിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. സേവനം ആവശ്യമുള്ള ഒരു രംഗത്താണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറുളളത്. ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് സേവനം നല്‍കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.