ദുബൈ: ശിശുദിനത്തോടനുബന്ധിച്ചും എക്സ്പോ 2020ലെ ടോളറൻസ് ആൻഡ് ഇൻക്ലൂസിവിറ്റി വാരത്തോടനുബന്ധിച്ചും വിശ്വമേളയുടെ ഇന്ത്യൻ പവിലിയനിൽ നിരാലംബരായ കുട്ടികൾക്കുവേണ്ടി ആസ്റ്റർ വളൻറിയേഴ്സ് ഹെൽത്ത്-വെൽനസ് ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിെൻറ ആഗോള സി.എസ്.ആർ ഉദ്യമമായ ആസ്റ്റർ വളൻറിയേഴ്സ്, യു.എ.ഇയിലെ എൻ.ജി.ഒയുമായി കൈകോർത്ത് സ്മൈൽ 4.0 എന്ന പേരിൽ നടത്തുന്ന സ്മൈൽ പ്രോഗ്രാമിെൻറ നാലാം പതിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തി യു.എ.ഇയിൽ താമസിക്കുന്ന 70 കുട്ടികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നൽകി. പരിപാടിയിൽ കുട്ടികൾക്കായി എയ്റോബിക്സ്, കരാട്ടെ, ആർട്ട്, ക്രാഫ്റ്റ്, ഫേസ് പെയിൻറിങ് തുടങ്ങിയ ആരോഗ്യ-വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
പരിപാടിയിൽ കുട്ടികൾക്ക് യു.എ.ഇയിലെ ആസ്റ്റർ, മെഡ്കെയർ സ്ഥാപനങ്ങളിൽ നിന്നുള്ള സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരെ ആരോഗ്യ പരിശോധനക്കായി കാണാനും തുടർന്ന് വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. എക്സ്പോ നഗരിയിലെ മൂന്ന് പവിലിയനുകൾ സന്ദർശിക്കാനുള്ള അവസരത്തിനൊപ്പം, ഭക്ഷണവും റിഫ്രഷ്മെൻറുകളും ഗുഡി ബാഗുകളും വൗച്ചറുകളും ഒരുക്കിയിരുന്നു.
ചെറിയ പ്രായത്തിൽതന്നെ വളരെയധികം കഷ്ടതകളനുഭവിച്ച കൊച്ചുകുട്ടികളുടെ ജീവിതത്തിൽ സന്തോഷവും ക്ഷേമവും കൊണ്ടുവരലാണ് സ്മൈൽ പ്രോഗ്രാമിെൻറ പ്രധാന ഉദ്ദേശ്യമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ യുദ്ധം ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളവരും അനാഥരും മറ്റു ദുരിത പശ്ചാത്തലങ്ങളിൽ നിന്നെത്തിയവരുമായിരുന്നു. അവരുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർത്തി അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ടി കരുതലോടെ ചേർത്തുനിർത്തുക എന്നതാണ് അവർക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. സഹായ ഹസ്തം ആവശ്യമുള്ള കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ നിരവധി ദൗത്യങ്ങളിൽ ഒന്നാണിതെന്നും അലീഷ മൂപ്പൻ കൂട്ടിച്ചേർത്തു.
ആസ്റ്ററിെൻറ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത ദൗത്യമായ ആസ്റ്റർ വളൻറിയേഴ്സ്, 2017ൽ സ്ഥാപനത്തിെൻറ 30ാം വാർഷികത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്. സഹായമാവശ്യമുള്ളവരെയും സഹായമേകാൻ സന്നദ്ധരായവരെയും ചേർത്തുനിർത്തുക എന്ന ദൗത്യമാണ് ആസ്റ്റർ വളൻറിയേഴ്സ് നിർവഹിക്കുന്നത്. ആസ്റ്റർ ഡി.എം ഫൗണ്ടേഷെൻറ നേതൃത്വത്തിൽ, വിവിധ പരിപാടികളിലൂടെ, ആഗോളതലത്തിൽ 30 ലക്ഷം ജീവിതങ്ങളെ സ്വാധീനിക്കാൻ സാധിച്ച പദ്ധതിക്ക് നിലവിൽ 27,000 രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുണ്ട്. 2018 മാർച്ചിൽ ആസ്റ്റർ വളൻറിയേഴ്സ് തുടങ്ങിയ 'സ്മൈൽ' പ്രോഗ്രാമിെൻറ നാലാമത്തെ അധ്യായമാണ് 'സ്മൈൽ 4.0'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.