ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെയും ആസ്റ്റർ വളന്റിയേഴ്സിന്റെയും മഴക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധപ്രവർത്തകർ വിവിധ മേഖലകളിൽ സജീവമായി.
ആസ്റ്ററിലെ ജീവനക്കാർക്കും കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം, വെള്ളം, മരുന്ന്, പലചരക്ക് സാധനങ്ങൾ എന്നിവ എത്തിക്കുകയും ആസ്റ്റർ മൊബൈൽ ക്ലിനിക്ക് വഴി ഡോക്ടർമാരുടെ ടെലി കൺസൽട്ടേഷൻ ഏർപ്പെടുത്തുകയും ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ദുബൈയിലും ഷാർജയിലും പവർകട്ടും വെള്ളക്കെട്ടും കാരണം വീട്ടിൽ കുടുങ്ങിയവർക്ക് ഇത് വലിയ സഹായമായി. 25ലധികം ആസ്റ്റർ സന്നദ്ധപ്രവർത്തകർ നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 50ലധികം കുടുംബങ്ങൾക്ക് സഹായം നൽകിയതായും ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവയുൾപ്പെടെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമുള്ള കൂടുതൽ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും സഹായം എത്തിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.