ദുബൈ: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം സൗദി പവലിയനിൽ സന്ദർശനം നടത്തി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വീകരിച്ചു.
എക്സ്പോ മനോഹരമായി നടത്തുന്ന യു.എ.ഇയെ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പൊതുവായി സഹകരിക്കുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു.
എക്സ്പോയിലെ ഏറ്റവും ആകർഷകമായ പവലിയനാണ് സൗദിയുടേത്. 2030ലെ എക്സ്പോ നടത്തിപ്പിനുള്ള റിയാദിെൻറ ശ്രമത്തെ സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് എല്ലാവിധ ആശംസയും നേർന്നു.
റിയാദ് ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്നും പുതിയ ആശയങ്ങൾ ഉടലെടുക്കാനായി എല്ലാവരും കാത്തിരിപ്പിലാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
വിവിധ ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്ന സൽമാൻ ഒമാനിൽ നിന്നാണ് യു.എ.ഇയിൽ എത്തിയത്.
അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.