ഷാർജ: അൽ മജാസ് ആംഫി തിയറ്ററിൽ അരങ്ങേറിയ വീലേഴ്സ് മേളയിൽ ഷാർജ പൊലീസ് വാഹനങ്ങളുടെ വിവിധ ശ്രേണികൾ പരിചയപ്പെടുത്തി. റോഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന അത്യാധുനിക കാമറകൾ മുതൽ സ്മാർട്ട് പട്രോളിങ് കാമറകളും പ്രദർശനത്തിലുണ്ടായിരുന്നു. ആഘോഷവേളകളിലും മറ്റും സുരക്ഷിതത്വം ഉറപ്പാക്കാൻ ഉപയോഗിക്കുന്ന കാമറകൾ ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കും ഗതാഗത മേഖലയിൽ ഉപയോഗിക്കുന്നതും കുറ്റാന്വേഷണ വിഭാഗത്തെ സ്മാർട്ടാക്കാൻ സഹായിക്കുന്നതുമായ ടാബ്ലെറ്റ് ഉപകരണവും മേളയെ വിസ്മയിപ്പിച്ചു. ഇതിന് എട്ടുമണിക്കൂറിലേറെ ചാർജ് ചെയ്യാതെ പ്രവർത്തിക്കുവാനുള്ള കഴിവുണ്ട്. വാഹനങ്ങളും സുരക്ഷ ഉപകരണങ്ങളും ഷാർജ ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.