ദുബൈ: ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മോചനം ഉടനെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്.
2015 ആഗസ്റ്റ് മുതല്‍ അറ്റ്‍ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലില്‍ കഴിയുകയാണ്. 3.40 കോടി ദിര്‍ഹമിന്‍റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്. 1000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുന്‍നിര്‍ത്തി 22 ബാങ്കുകള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിട്ടില്ല. അവര്‍ കൂടി വഴങ്ങുന്ന പക്ഷം രണ്ടുദിവസത്തിനകം അറ്റ്‍ലസ് രാമചന്ദ്രന്‍ മോചിതനാകും എന്നാണ് വിവരം. ജയിലില്‍ നിന്ന് മോചിതനായാല്‍ യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്‍റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.