ദുബൈ: അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരമെന്ന് മകൾ മഞ്ജു രാമചന്ദ്രൻ പറഞ്ഞു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് ദുബൈ ജബൽ അലി ശ്മശാത്തിൽ.
വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുൻപ് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത് യു.എസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.