അറ്റ്‍ലസ് രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനായേക്കും

ദുബൈ: ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‍ലസ് രാമചന്ദ്ര​​​െൻറ  മോചനം ഉടനെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജി​​​െൻറ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്. 2015 ആഗസ്​റ്റിലാണ്​ അറ്റ്‍ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലിലായത്​. 3.40 കോടി ദിര്‍ഹമി​​​െൻറ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്​ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തി​​​െൻറ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതി​​​െൻറ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്​ രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്​.

എന്നാല്‍ കേന്ദ്ര സർക്കാരി​​​െൻറയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരി കൂടി ഒത്തുതീർപ്പിന്​ തയാറായാൽ രണ്ടുദിവസത്തിനകം അറ്റ്‍ലസ് രാമചന്ദ്രന്‍ മോചിതനാകുമെന്നാണ്​ വിവരം. യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്ര​​​െൻറ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാധ്യത​ തീർക്കാൻ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍.എം.സി ഗ്രൂപ്പിന് വിറ്റിരുന്നു.

1990ൽ കുവൈറ്റ് യുദ്ധ സമയത്ത്​ തകർന്ന ശേഷം പിടിച്ചുകയറിയാണ് അറ്റ്ലസി​​​െൻറ ബിസിനസ് സാമ്രാജം വികസിപ്പിച്ചത്. 350 കോടി ദിർഹത്തി​​​െൻറ വാർഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. 19 ജ്വല്ലറികൾ ദുബൈയിൽ മാത്രം അറ്റ്ലസിനുണ്ടായിരുന്നു. പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക്​ പുറമെ സൌദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകൾക്കും പൂട്ടുവീണു.  ജ്വല്ലറികൾക്കും ആശുപത്രികൾക്കും പുറമെ സിനിമാ നിർമ്മാണം, സിനിമാ അഭിനയം, അക്ഷരശ്ലോകം എന്നിവയും അദ്ദേഹത്തി​​​െൻറ ഇഷ്​ടമേഖലകളായിരുന്നു.

Tags:    
News Summary - Atlas ramachandran-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.