ഷാര്‍ജ: സ്ത്രികളുടെ ഉന്നമനത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന സജയ യങ് ലേഡീസ് നടത്തിയ പര്യടനത്തില്‍ അറ്റ്‌ലസ് പർവ്വതനിര കീഴടക്കി യു.എ.ഇ വിദ്യാര്‍ഥിനി ലോക ശ്രദ്ധനേടി. അസ്മ ആല്‍ ഖായിദി (13) ആണ് ഈ ചരിത്ര നേട്ടത്തിന് അര്‍ഹയായത്. പര്വ്വതത്തിെൻറ നെറുകയിൽ ദേശീയ പതാക നാട്ടിയാണ് അസ്മ മലയിറങ്ങിയത്. 2500 കിലോമീറ്റര്‍ ദൈർഘ്യമുള്ള ഈ പർവ്വതനിര അൾജീറിയ,മൊറോക്കോ,ടുണീഷ്യ എന്നീ രാജ്യങ്ങളെ പുണര്‍ന്നാണ് കിടക്കുന്നത്. പർവ്വത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി 4,165 മീറ്റർ ഉയരമുള്ള ടൗബ്കാൽ ആണ്. ഈ ഭാഗമാണ് അസ്മ ആറ് ദിവസം കൊണ്ട് കീഴടക്കിയത്. ഈ കൊടുമുടി മൊറോക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. സഹാറ മരുഭൂമിക്കും മദ്ധ്യധരണ്യാഴി, അറ്റ്‌ലാന്‍റിക് മഹാസമുദ്രം ഇവക്കിടയിലുള്ള അതിരാണിത്.
ഷാർജയിലെ സജയ യങ് ലേഡീസ് വ്യാഴാഴ്ച സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഈ സാഹസികതയിൽ പങ്കെടുത്ത 11 യുവതികളെയും ആദരിച്ചു.
തെക്കുപടിഞ്ഞാറൻ മൊറോക്കോയിലെ ടൗക്കൽ പര്‍വ്വതത്തിലേക്ക് കയറിയതിനു മുൻപ് മറാക്കേഷും ഇംലിയിൽ ഗ്രാമത്തിലെ മലഞ്ചെരിവുകളിലൂടെ സംഘം യാത്ര ചെയ്തു. സജയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അസ്മയാണ്. സാഹസിക പ്രകടനം നടത്തിയ അസ്മക്ക് ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സാഖര്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉപഹാരംനല്‍കി ആദരിച്ചു.
ഗുരുതര വംശനാശ ഭീഷണി നേരിടുന്നവയും , വംശനാശം സംഭവിച്ചവയുമായ ഒട്ടനവധി തനതു ജീവജന്തു ജാലം ഈ പർവ്വത നിരയുടെ സവിശേഷതയാണ്. ആഫ്രിക്കയിൽ കാണപ്പെട്ടിരുന്ന ഒരേ ഒരു കരടിയായ അറ്റ്‌ലസ് കരടി, നോർത്ത് ആഫ്രിക്കൻ ആന തുടങ്ങിയവ ഈ പ്രദേശത്ത് ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ജീവികളാണ്. ഇവിടെ ഇന്ന് കാണപ്പെടുന്ന ബാർബെറി മക്കാക്ക് ,ബാർബെറി പുള്ളിപ്പുലി,ബാർബെറി സിംഹം തുടങ്ങിയ ജീവികൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.