ദുബൈ: യു.എ.ഇയിൽ നിന്നു പോകുന്നവരും വരുന്നവരുമായ യാത്രക്കാർക്ക് ലഗേജിൽ വെക്കാൻ അനുമതിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പട്ടിക ഫെഡറൽ കസ്റ്റംസ് അതോറിറ്റി പുറത്തിറക്കി. ജി.സി.സി നിയമങ്ങളും രാജ്യത്തിെൻറ പ്രത്യേക നിയന്ത്രണങ്ങളും അനുസരിച്ചുള്ള പട്ടികയാണ് പുറത്തുവിട്ടത്. സുഗമമായ യാത്രക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാനാണ് അതോറിറ്റിയുടെ നിർദേശം.
യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാർ 3000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ കൊണ്ടുവരരുത്.
വരുന്നവരും പോകുന്നവരും ഏതെങ്കിലും കറൻസി യോ 60,000 ദിർഹമിന് മുകളിൽ മൂല്യമുള്ള സ്വർണ^വജ്രാഭരണങ്ങളോ കൈയിലുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം.
18 വയസ്സിന് മുകളിലുള്ളവർക്ക് 200 സിഗരറ്റുകൾ വരെ ലഗേജിൽ കൊണ്ടുപോകാം
മയക്കുമരുന്ന്, പാൻ മസാല അടക്കമുള്ള ലഹരിവസ്തുക്കൾ, ചൂതാട്ട ഉപകരണങ്ങൾ, മീൻ പിടിക്കാനുള്ള നെയ്ലോൺ വല, പന്നിവിഭാഗത്തിൽപെട്ട ജീവികൾ, ആനക്കൊമ്പ്, ലേസർ പേനകൾ, വ്യാജ കറൻസി, മതവികാരം വ്രണപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ, ചിത്രങ്ങൾ, അധാർമികമായ ചിത്രങ്ങളും ശിൽപങ്ങളും.
ഡിജിറ്റൽ കാമറ, ടി.വി, റെസീവർ (ഒന്ന് മാത്രം), വ്യക്തിപരമായ സ്പോർട്സ് ഉപകരണങ്ങൾ, കൈയിൽ കരുതുന്ന കമ്പ്യൂട്ടർ, പ്രിൻറർ, വ്യക്തിപരമായ ഉപയോഗത്തിനുള്ള മരുന്നുകൾ (നിരോധിച്ചവ ഒഴികെ), സിനിമ പ്രൊജക്ടർ, റേഡിയോ, സീ.ഡി പ്ലയർ.
മൃഗങ്ങൾ, ചെടികൾ, കീടനാശിനി, വളം, ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, പ്രസിദ്ധീകരണങ്ങൾ, പുതിയ ടയറുകൾ, വയർലസ്^ട്രാൻസ്മിഷൻ ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധക വസ്തുക്കൾ, റോ ഡയമണ്ട്.
നിരോധിത ഉൽപന്നങ്ങൾ കടത്തുന്ന യാത്രക്കാർക്ക് പിഴയോ തടവോ രണ്ടും ചേർന്ന ശിക്ഷയോ ലഭിക്കും.
● അപരിചിതരിൽ നിന്ന് ലഗേജ് വാങ്ങാതിരിക്കുക
● സുഹൃത്തുക്കളിൽനിന്ന് ലഗേജ് വാങ്ങുേമ്പാൾ അകത്തുള്ള വസ്തുക്കൾ പരിശോധിക്കുക
● പണം, വിലപിടിപ്പുള്ള വസ്തുക്കൾ വ്യക്തമാക്കുക
● മരുന്നുകൾക്ക് ഒപ്പം കുറിപ്പടി കരുതുക
● വിമാനക്കമ്പനി നൽകുന്ന നിർദേശങ്ങൾ പാലിക്കുക
● നിരോധിത, നിയന്ത്രിത ഉൽപന്നങ്ങളെ സംബന്ധിച്ച വിവരം മറച്ചുവെക്കാതിരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.