representational image

സന്ദർശക വിസക്കാരുടെ ശ്രദ്ധക്ക്​; ദുബൈയിൽ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി

ദുബൈ: മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ്​ പിരീഡാണ്​ ഒഴിവാക്കിയത്​. ഇതോടെ, വിസ കാലാവധി കഴിയുന്നതിന്​ മുൻപ്​ ത​ന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക്​ 10 ദിവസം കൂടി രാജ്യത്ത്​ അധികമായി തങ്ങാൻ കഴിയുമായിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന്​ തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്​. ഇതാണ്​ ഒഴിവാക്കിയതെന്ന്​ ട്രാവൽ ഏജൻസികൾ അറിയിച്ചു.

എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ്​ അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും.

Tags:    
News Summary - Attention Visitor Visa holders; The grace period has been waived in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT