ദുബൈ: നിർമാണ മേഖലയിലെ ആയിരത്തിലധികം തൊഴിലാളികൾക്ക് ശൈത്യമകറ്റാൻ സഹായിക്കുന്ന വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും(ജി.ഡി.ആർ.എഫ്.എ) ദുബൈ പെർമനന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും സഹകരിച്ചാണ് തൊഴിലാളികൾക്ക് വസ്തുക്കൾ വിതരണം നടത്തിയത്.
‘അവരുടെ ശൈത്യകാലം നമുക്ക് ഊഷ്മളമാക്കാം’ എന്ന വാർഷിക കാമ്പയിനിന്റെ ഭാഗമായാണ് സംരംഭം ഒരുക്കിയത്. ഇതോടനുബന്ധിച്ച് തൊഴിലാളികൾക്ക് ശൈത്യകാല-ആരോഗ്യ ബോധവത്കരണ ചടങ്ങും നടത്തി. ദുബൈ സർക്കാറിന്റെ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംരംഭമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്.
ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. എമിറേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിൽകാര്യങ്ങൾക്ക് പെർമനന്റ് കമ്മിറ്റി അംഗീകരിച്ച പരിപാടികളുടെ ഭാഗമാണ് ഇതെന്ന് തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.