ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളായ എഴുത്തുകാരുടെ 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്കാരത്തിനായി പരിഗണിക്കുക. ഓരോ എൻട്രിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കണം. എൻട്രികൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ലഭിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30.
കൃതികൾ, അഡ്മിനിസ്ട്രേറ്ററെ നേരിട്ട് ഏൽപിക്കുകയോ കൊറിയർ അല്ലെങ്കിൽ പോസ്റ്റൽ വഴി അയക്കുകയോ ചെയ്യാം. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ പാനലായിരിക്കും ഓരോ വിഭാഗത്തിലുമുള്ള പുരസ്കാരത്തിന് അർഹമായ കൃതികൾ തെരഞ്ഞെടുക്കുക. കാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: 050 6268752, 055 6287595.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.