ദുബൈ: വനിതാ ജീവനക്കാരുടെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ആരംഭിച്ച ‘അവൾക്ക് വേണ്ടി’ എന്ന തലക്കെട്ടിലെ പദ്ധതിയുടെ മൂന്നാം ബാച്ച് ആരംഭിച്ചു. ഹംദാൻ ബിൻ മുഹമ്മദ് സ്മാർട് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ‘പ്രചോദിതരായ സ്ത്രീകൾക്ക് ഭാവി നൈപുണ്യങ്ങൾ’ എന്ന തലക്കെട്ടിലാണ് ഒരുക്കിയിട്ടുള്ളത്.
‘ദീവ’യുടെ കാഴ്ചപ്പാടും ലക്ഷ്യവും കൈവരിക്കുന്നതിന് നേതൃത്വം നൽകാൻ കരുത്തുറ്റ വനിതാ ജീവനക്കാരെ വളർത്തിയെടുക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളിലെ 25 വനിതകളാണ് മൂന്നാം ബാച്ചിൽ ഉൾപ്പെടിട്ടുള്ളത്.
സ്ത്രീകളെ കൂടുതൽ കഴിവുള്ളവരും നേതൃശേഷിയുള്ളവരുമായി വളർത്തിയെടുക്കുന്നതിന് ‘ദീവ’ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സ്ഥാപനത്തിന്റെ ആഗോള തലത്തിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണെന്നും ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തയാർ പറഞ്ഞു. ‘ദീവ’ വുമൺസ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച വനിതാ അംബാസഡേർസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ‘അവൾക്കുവേണ്ടി’ എന്ന പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.