ദുബൈ: ബ്ലോക്ബസ്റ്റർ സിനിമ അവതാറിൽ അവതരിപ്പിക്കപ്പെട്ട 'മനസ്സ് നിയന്ത്രിക്കുന്ന' കാർ കാണാൻ ജൈടെക്സിൽ തിരക്ക്. മെഴ്സിഡസ് ബെൻസിെൻറ വിഷൻ അവതാർ കാറാണ് മനസ്സിലുള്ളത് വായിച്ചെടുത്ത് സ്വയം പ്രവർത്തിക്കുന്നത്.
കാറിൽ കയറുന്നതിന് മുമ്പ് ഡ്രൈവർ ബ്രെയിൻ കമ്പ്യൂട്ടർ ഇൻറർഫെയ്സ് ഉപകരണം ധരിക്കണം. വാഹനം ഓടിക്കാൻ ആരംഭിക്കുന്നതിനും നിർത്തുന്നതിനുമുള്ള ഡ്രൈവറുടെ മസ്തിഷ്ക തരംഗങ്ങൾ വായിക്കാനും റെക്കോഡ് ചെയ്യാനും ഇതിന് കഴിയും. പൂർണമായും പ്രവർത്തന സജ്ജമായ രീതിയിലല്ല ഇത് പ്രദർശനത്തിലുള്ളത്. എന്നാൽ, പൂർണമായും മനസ്സ് നിയന്ത്രിക്കുന്ന അവതാർ മോഡൽ കാറാണ് ലക്ഷ്യമെന്ന് മെഴ്സിഡസ് ബെൻസ് കമ്പനി അധികൃതർ പറഞ്ഞു. ജൈടെക്സ് അവസാനിക്കുന്നത് വരെ കാർ ഇത്തിസലാത്ത് സ്റ്റാൻഡിൽ പ്രദർശിപ്പിക്കും. കാർ പ്രദർശിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.