'കത്തുന്നവയൊന്നും കാറിൽ വേണ്ട'; നിർദേശവുമായി അജ്മാൻ പൊലീസ്

അ​ജ്മാ​ന്‍: അ​ഗ്നി​ബാ​ധ​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​രു​തെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

ഗ്യാ​സ് അ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ, ലൈ​റ്റ​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, ക​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ത്തി​ന് അ​ക​ത്ത് സൂ​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പൊ​ലീ​സ് നി​ര്‍ദേ​ശി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​ന​ത്ത ചൂ​ട് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കും. മു​ന്‍ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​ത്.  

Tags:    
News Summary - Avoid keeping objects that catches fire says Ajman Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.