ദുബൈ: കമ്പ്യൂട്ടർ വിപണന, വിതരണ രംഗത്തെ മുൻനിര കമ്പനിയായ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ ഇഫ്താർ സംഗമവും കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിനുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിലെ ജുമൈറ ബാൾറൂമിൽ നടന്ന ചടങ്ങിൽ 2021 വർഷത്തെ പ്രവർത്തന മികവിനുള്ള അവാർഡുകൾ ചെയർമാൻ യൂനുസ് ഹസ്സൻ വിതരണം ചെയ്തു. ഒന്നാം സ്ഥാനം ജനുവിൻ സ്റ്റാർ ടെക്നോളജിക്ക് വേണ്ടി ഡയറക്ടർ അഷ്റഫ് പി.കെ.പി ഏറ്റുവാങ്ങി. ജനറൽ മാനേജർ രാജഗോപാൽ, സി.ഒ.ഒ മുസ്തഫ, അബൂദബി ബ്രാഞ്ച് മാനേജർ ജലീൽ പ്രാച്ചേരി, അസ്ഹർ, ലത്തീഫ്, റസാഖ്, നൗഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.