അബൂദബി: അഗ്നിബാധ തടയൽ, സുരക്ഷ എന്നീ മേഖലകളിലെ മികച്ച ബോധവത്കരണ ക്ലിപ്പിന് അബൂദബി സിവിൽ ഡിഫൻസ് അവാർഡ് സമ്മാനിക്കും. സുരക്ഷയും ഭദ്രതയും സുസ്ഥിരമായ സാമൂഹിക അന്തരീക്ഷവും സൃഷ്ടിക്കാൻ അബൂദബി സർക്കാറിെൻറ നിർദേശങ്ങൾക്കനുസരിച്ച ബോധവത്കരണം പ്രതിഫലിക്കുന്നതാവണം ക്ലിപ്പുകൾ.
സിവിൽ ഡിഫൻസ് അതോറിറ്റി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റ്സിലെ സ്‌കൂൾ, യൂനിവേഴ്സിറ്റി, മറ്റു വിദ്യാർഥികൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന സംരംഭമായാണ് അവാർഡ് നൽകുന്നത്.അഗ്‌നി പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ അവബോധം സൃഷ്ടിക്കുന്നതും വിവിധതരം അഗ്‌നി പ്രതിരോധ നടപടികൾ കൈകാര്യം ചെയ്യുന്നതിലെ മികച്ച മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതുമാകണം ഉള്ളടക്കം.
ബോധവത്കരണ സംസ്‌കാരം വ്യാപിപ്പിക്കുന്നതോടൊപ്പം സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷക്ക് പ്രതികൂല സാഹചര്യങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. അബൂദബി എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും പരിപാലിക്കുന്നതിൽ പൊതുസമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.