എന്‍.എം.സി ഹെല്‍ത്ത് കെയറിനും  ട്രേഡിങ്ങിനും   മുഹമ്മദ് ബിന്‍ റാശിദ്  ബിസിനസ് അവാര്‍ഡ്

അബൂദബി: എന്‍.എം.സി ഹെല്‍ത്ത് കെയറിനും എന്‍.എം.സി ട്രേഡിങ്ങിനും മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബിസിനസ് അവാര്‍ഡ് സമ്മാനിച്ചു. ദുബൈ ഉപ ഭരണാധികാരിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍നിന്ന് എന്‍.എം.സി സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ബി.ആര്‍. ഷെട്ടി അവാര്‍ഡ് ഏറ്റുവാങ്ങി. 
വിശിഷ്ടമായ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബിസിനസ് അവാര്‍ഡ് വലിയൊരു ആദരവാണെന്നും രണ്ട് അവാര്‍ഡുകളും സ്വീകരിച്ചുകൊണ്ട് യു.എ.ഇക്കും അതിന്‍െറ സംരംഭങ്ങള്‍ക്കും പിന്തുണ തുടരുന്നതില്‍ തങ്ങളൂടെ സമര്‍പ്പണം ഊന്നിപ്പറയുന്നുവെന്നും ബി.ആര്‍. ഷെട്ടി വ്യക്തമാക്കി. 
ദുബൈ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് (ഡി.സി.സി.ഐ) അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 
 

Tags:    
News Summary - award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.