റാസല്‍ഖൈമ: കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനാല്‍ വാഹന ഉപഭോക്താക്കള്‍ ജാഗ്രത കൈവിടരുതെന്ന സന്ദേശമുയര്‍ത്തി റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രചാരണം.
'അസ്ഥിര കാലാവസ്ഥയില്‍ സുരക്ഷിത ഡ്രൈവിംഗ്' എന്ന പ്രമേയത്തിൽ നാലാമത് പ്രധാന ത്രൈമാസ കാമ്പയിനും 'കാലാവസ്ഥ വ്യതിയാനങ്ങള്‍ സൂക്ഷിക്കണം' എന്ന തലക്കെട്ടില്‍ നാലാമത്തെ ഉപ കാമ്പയിനുമാണ് റാസല്‍ഖൈമയില്‍ തുടക്കമായതെന്ന് റാക് ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി പറഞ്ഞു.
എല്ലാ വിഭാഗം റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. വിവിധ മന്ത്രാലയങ്ങളുടെയും റാക് ടൂറിസം വികസന വകുപ്പിെൻറയും സഹകരണത്തോടെയാണ് ഇരു പ്രചാരണവും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.