ഷാർജ: കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) ഷാർജ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ലീഡ്സ് എജുക്കേഷൻ സെന്‍റർ, പ്രവാസി ശ്രീ എന്നിവയുമായി സഹകരിച്ച് കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. സി.പി.ടി ഷാർജ കമ്മിറ്റി പ്രസിഡന്‍റ് മനോജ് കർത്യയം അധ്യക്ഷത വഹിച്ചു. സി.പി.ടി യു.എ.ഇ മുഖ്യ രക്ഷാധികാരി അഷറഫ് താമരശ്ശേരി സംബന്ധിച്ചു. ലീഡ്സ് എജുക്കേഷൻ എം.ഡി ഖമറുദ്ദീൻ, യുവ ബിസിനസുകാരൻ മുഹമ്മദ് പാലയാട്ട്, സി.പി.ടി യു.എ.ഇ പ്രസിഡന്‍റ് നാസർ ഒളകര, ഷാർജ കമ്മിറ്റി വൈസ് പ്രസിഡന്‍റ് റോസി ദാസ് എന്നിവർ സംസാരിച്ചു.
ഹാദി അബ്ദുൽ ഖാദർ, നൗഫൽ നരിപ്പറമ്പ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സി.പി.ടി ജി.സി.സി ഇൻചാർജ് മഹമൂദ് പറക്കാട്ട് സർട്ടിഫിക്കറ്റുകൾ നൽകി. ഷാർജ കമ്മിറ്റി ജോയന്‍റ് സെക്രട്ടറിമാരായ മുസ്തഫ, ശ്രീജിത്ത്, വൈസ് പ്രസിഡന്‍റ് മെഹറൂഫ് കണ്ണൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സൂര്യ സുരേന്ദ്രൻ, മുംതാസ് ടീച്ചർ, റഫീഖ്, പ്രസാദ് എന്നിവർ നേതൃത്വം നൽകി. സി.പി.ടി ഷാർജ കമ്മിറ്റി സെക്രട്ടറി സുജിത് ചന്ദ്രൻ സ്വാഗതവും ട്രഷറർ അബ്ദുസമദ് എൻ.കെ. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.