ദുബൈ: ആയുര്‍വേദത്തിെൻറ പ്രാധാന്യവും സാധ്യതകളും പരിചയപ്പെടുത്തി മിഡില്‍ ഈസ്റ്റ്& നോര്‍ത്ത് ആഫ്രിക്ക അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും മെയ് 19,20 തീയതികളിൽ ഷാര്‍ജയിൽ നടക്കും. ആയുര്‍വേദ ഡോക്ടര്‍മാരുടെ യു.എ.ഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഈഗ) യുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. ആയുര്‍വേദത്തിെൻറ സ്വീകാര്യതയും പ്രസക്തിയും ഗള്‍ഫ് നാടുകളിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടക്കല്‍ ആര്യവൈദ്യശാലയടക്കമുളള പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ദൗത്യവും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിനുെണ്ടന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഷാര്‍ജ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ടിൽ നടക്കുന്ന പരിപാടിയിൽ വിട്ടുമാറാത്ത പഴകിയ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് ആയുര്‍വേദ പരിഹാരം നിര്‍ദ്ദേശിക്കുന്ന ‘ജീവനീയം’ എന്ന സെഷനാണ് ്പ്രധാനം. ജീവിത ശൈലി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് പരിഹാര നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും ഉള്‍പ്പെടുന്ന പഠന സെഷനുകളും വിവിധ സെമിനാറുകളും ഇതിനു പുറമെ നടക്കും. കോട്ടക്കല്‍ ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യനും ചീഫ് സൂപ്രണ്ടുമായ ഡോ.പി മാധവന്‍ കുട്ടി വാര്യര്‍ ‘ആയുര്‍വേദത്തിന്റെ ആഗോള വീക്ഷണം’എന്ന വിഷയം സമ്മേളനത്തില്‍ അവതരിപ്പിക്കും.
പൂനെയിലെ അന്താരാഷ്ട്ര ആയുര്‍വേദ അക്കാദമി ചെയര്‍മാന്‍ ഡോ. സുഭാഷ് റാനഡെ ഉൾപ്പെടെ 15 പ്രമുഖ ആയുര്‍വേദ വിദഗ്ധരാണ് സമ്മേളത്തിൽ സംവദിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
ആയുര്‍വേദ ആശുപത്രികള്‍,റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകൾ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയിൽ ആയുര്‍വേദ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെൻറ് നേടാനും അവസരമൊരുങ്ങും. യു.എ.ഇയിലെ അറുപതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ സമ്മേളനത്തില്‍ പവലിയനുകളൊരുക്കി പങ്കെടുക്കും.
ഇന്ത്യയിലും യു.എ.ഇയിലുമായി തുടര്‍ ചികിത്സ നടത്താനുളള പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്നതിനും സമ്മേളനത്തില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി മാധവന്‍ കുട്ടി വാര്യര്‍, ഡോ. സുരേഷ്് കുമാര്‍ വി.സി, ഡോ. അബ്ദുല്‍ ലത്തീഫ്, ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. ബാപ്പു, ഡോ. ജോസ് ജോര്‍ജ്, ദീപക് വാര്യര്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് www.maice.ae ഫോണ്‍: +971 507278620.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.