ദുബൈ: പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച അയ്യപ്പ ഭക്തിഗാനം 'സ്വാമി ദർശനം' പുറത്തിറക്കി. ഗായകന്‍ അജയ് ഗോപാലിന്‍റെ ആൽബം ദുബൈ എമിഗ്രേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്ല ഫലക് നാസ്, അജിൻ സ്വാമിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. സാഹോദര്യത്തിന്‍റെ ഇഴയടുപ്പമാണ് സ്വാമി ദര്‍ശനത്തിന്‍റെ പ്രമേയം. റാസല്‍ഖൈമ മലനിരകളിലായിരുന്നു ചിത്രീകരണം. യു.എ.ഇയുടെ സഹിഷ്ണുത സന്ദേശം ഉയർത്തി ദുബൈയിലെ പള്ളിയും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജയ് ഗോപാലാണ് എഴുതുകയും പാടി അഭിനയിക്കുകയും ചെയ്തത്. ശബരി മല മുൻ മേൽശാന്തി വാരിക്കോട്ട് മഠം ജയരാജ് പോറ്റിയും മ്യൂസിക് വിഡിയോയിൽ ഉണ്ട്. ഉണ്ണി വി മധു ആണ് കാമറയും എഡിറ്റും നിർവഹിച്ചത്.
ഹെവന്‍ലി മൂവീസ് എം.ഡി പ്രജീവ് സത്യവ്രതന്‍, അബ്ദുൾ നാസർ നായർ കണ്ടി, പ്രവീൺ ഉണ്ണികൃഷ്ണൻ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ആദ്യമായാണ് അയ്യപ്പ ഭക്തി ഗാനം പൂർണമായും യു.എ.ഇയിൽ ചിത്രീകരിക്കുന്നത്. ഇതിലൂടെ യു.എ.ഇയുടെ സഹിഷ്ണുത ആശയം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടി നിറവേറ്റാൻ സാധിച്ചു എന്ന് അജയ് ഗോപാൽ പറഞ്ഞു. അജയ് ഗോപാലിന്‍റെ നേതൃത്വത്തിലുള്ള പാപ്പാ ഫിലിംസ് പ്രൊഡക്ഷൻസ് ആണ് സ്വാമി ദർശനം എന്ന മ്യൂസിക് വിഡിയോ പുറത്തിറക്കിയത്. പുതിയ വർഷത്തിൽ പാപ്പാ ഫിലിംസ് പ്രൊഡക്ഷൻസ് സിനിമ, പരസ്യചിത്രങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലേക്ക് കടക്കും എന്നും അജയ് ഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.