11കാരനെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ  കേസ്​: വധശിക്ഷ അപ്പീൽ  കോടതി ശരിവെച്ചു

അബൂദബി: 11കാരനായ പാക്​ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ വിധിച്ച വധശിക്ഷ അബൂദബി ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി രണ്ട്​ ലക്ഷം ദിർഹം നഷ്​ടപരിഹാരം നല്‍കണമെന്ന അബൂദബി ക്രിമിനൽ കോടതിയുടെ വിധിയും അപ്പീൽ കോടതി നിലനിർത്തി. 

പാകിസ്​താൻകാരനായ ഡോ. മാജിദ്​ ജാൻജുവയുടെയും റഷ്യക്കാരിയായ താത്യാന ക്രൂസിനയുടെ മകനായ അസാൻ മാജിദ്​ ജാൻജുവ കൊല്ലപ്പെട്ട കേസിലാണ് ഡോ. മാജിദി​​​െൻറ രണ്ടാം ഭാര്യയുടെ സഹോദരൻ പാകിസ്​താനിയായ മുഹ്​സിൻ ബിലാലിന്​ (34) വധശിക്ഷ വിധിച്ചത്​.  2017 ജൂൺ ആദ്യത്തിലാണ്​ അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്​ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. പർദ ധരിച്ചെത്തിയാണ്​ പ്രതി കുട്ടിയെ കെട്ടിടത്തി​​​െൻറ മുകൾനിലയിലേക്ക്​ കൂട്ടിക്കൊണ്ടുപോയ​ത്​. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം വസ്​ത്രത്തിൽ ഒളിപ്പിച്ച്​ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച്​ കഴുത്ത്​ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ വ്യക്​തമാക്കുന്നത്​. കൊലപാതകത്തിന്​ ശേഷം കയർ സംഭവസ്​ഥലത്തുതന്നെ ഉപേക്ഷിച്ച്​ പ്രതി കടന്നുകളഞ്ഞു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം മുഹ്​സിൻ ബിലാലിനെ അബൂദബി പൊലീസ്​ പിടികൂടി. കുട്ടിയുടെ ഖബറടക്കത്തിൽ പ​െങ്കടുക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും ഇയാൾ മുമ്പന്തിയിലുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന്​ രണ്ട്​ വർഷം മുമ്പാണ്​ അസാൻ മാജിദ്​ അബൂദബിയിലെത്തിയത്​. അതുവ​െര മാതാവ്​ താത്യാന ക്രൂസിനക്കൊപ്പം മോസ്​കോയിലായിരുന്നു താമസം. 

Tags:    
News Summary - azan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.