ഷാർജ: അൽ ഖസബ പ്രദേശത്തെ പള്ളിയുടെ പടിവാതിൽക്കൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയ ിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പള്ളി കാവൽക്കാരനും മലയാളിയുമായ മുഹമ്മദ് യൂസുഫ് ജാവേദാണ് കുഞ്ഞിനെ ആദ്യം കണ്ടത്. സംഭവം പള്ളി ഇമാമിനെയും പൊലീസിനെയു ം അറിയിച്ചു. പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞ് നിർത്താതെ കരഞ്ഞതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ജാവേദ് പറഞ്ഞു.
അൽ ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അംഗങ്ങളും സംഭവസ്ഥലത്തെത്തി. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ ഏതാനും ദിവസങ്ങൾക്ക് ശേഷം ഷാർജയിലെ ശിശു സംരക്ഷണ സമിതിക്ക് കൈമാറുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തെൻറ വിവാഹം കഴിഞ്ഞിട്ട് 25 വർഷമായെന്നും ഒരു കുഞ്ഞിക്കാൽ കാണാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് താനും ഭാര്യയുമെന്നും ജാവേദ് പറയുന്നു. എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സുവരുന്നതെന്നും അദ്ദേഹം സങ്കടത്തോടെ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.