റാസല്‍ഖൈമ: മലയാളം മിഷന് റാക് ചാപ്റ്റര്‍ കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം വിദ്യാര്‍ഥികളുടെ വ്യത്യസ്ത കലാ പ്രകടനങ്ങളാല്‍ ശ്രദ്ധേയമായി. ചെയര്മാന് കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു.
അധ്യാപകര്‍ക്കുള്ള മലയാളം മിഷന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആഗോള മത്സരങ്ങള്‍, ആസാദി കാ അമൃത് മഹോത്സവം, സുഗതാഞ്ജലി ചാപ്റ്റര്‍, സി.ബി.എസ്.ഇ പത്താം ക്ലാസ് മലയാളത്തിന് ഉയര്‍ന്ന വിജയം എന്നിവ നേടിയ മിഷന് പഠിതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിദ്യാര്‍ഥികളായ സമന്യ കൃഷ്ണ, അര്ജുന്, കൃഷ്നീല്, കൃപ നിഷ മുരളി, കൃപ സൂസന് ബൈജു, ഷിഫ്ന, ആദിനാഥ്, അഖില ആന്‍ഡ് ടീം, എലന്‍ ബൈജു, ഇവ സാം.
ആഷിയ റേച്ചല്‍ സോനു, വര്‍ഷ നീല്‍സ്, സാവന്ത് രാഘവ്, കൃഷ്നീല് പ്രസന്ന, സെയ ബിനോയ്, അക്മല്‍ റസ്സല്‍, നാദിര്‍, അന്‍സിയ സുല്‍ത്താന, അയ്നി അബ് ലാഹ്, റിദ ഫാത്തിമ, റിസ്വാ സഹീര്‍, കൃപ സൂസന് ബൈജു, ജെനിറ്റ റെജി, സമന്യ കൃഷ്ണന്, സെയ ബിനോയ്, അര്ജുന് പ്രസന്ന തുടങ്ങിയവര്‍ക്ക് സമ്മാനിച്ചു.
മികച്ച അധ്യാപികക്കുള്ള 2023ലെ ബോധി പുരസ്കാരം അഖില സന്തോഷിന് നല്കി. ലോക കേരളസഭ അംഗം മോഹനന് പിള്ള, കോഓഡിനേറ്റര്‍ റസല്‍ റഫീക്ക്, കണ്‍വീനര്‍ അഖില സന്തോഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സെക്രട്ടറി അക്ബര്‍ ആലിക്കര സ്വാഗതവും വൈസ് പ്രസിഡന്റ് എം.ബി. അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. ലൗലി, സബീന, സജിത്കുമാര്‍, ആബിദ, ലസി, ബിന്ദു, സജിത, സബ്ന, ബബിത, ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.