ഷാർജ: എം.ഒ. രഘുനാഥിന്റെ ‘ഈന്തപ്പന - മരുഭൂമിയുടെ ജീവവൃക്ഷം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. നവംബർ മൂന്നിനു വൈകീട്ട് ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഷാർജ കൾചറൽ ഡിപ്പാർട്ട്മെന്റ് റിസർച്ച് വിഭാഗം തലവൻ ഡോ. ഒമർ അബ്ദുൽ അസിസ്, പരിസ്ഥിതി-ജല മന്ത്രാലയ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഡോ.മറിയം അൽ ഷിനാസിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
ഇന്ത്യൻ അസോസിയേഷൻ സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാളി കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഹരിതസമൃദ്ധി ആദരസന്ധ്യ എന്ന പരിപാടിയിലായിരുന്നു പ്രകാശനം. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി.
സമത ബുക്സിന്റെ മാനേജിങ് ട്രസ്റ്റി ടി.എ. ഉഷാകുമാരി, അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ഇ.എം. അഷ്റഫ്, പി. മോഹനൻ, യുസഫ് സഗീർ, അബ്ദു ശിവപുരം, അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ് മുബാറക് മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.