അബൂദബി: ലോകത്തെ ഏറ്റവും വലിയ ഊർജ എക്സിബിഷനായ അഡിപെകിൽ ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ പങ്കുവെച്ച് ബുർജീൽ ഹോൾഡിങ്സും ആർ.പി.എമ്മും. അബൂദബിയിൽ ആരംഭിച്ച മേളയിൽ മെനയിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആരോഗ്യസേവന ദാതാവായ ബുർജീലിന്റെയും ഓൺസൈറ്റ് ആരോഗ്യസേവന ദാതാവായ ആർ.പി.എമ്മിന്റെയും സംയുക്ത പവിലിയൻ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു. ലോകമെമ്പാടുമുള്ള 2,200ലധികം കമ്പനികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടുപിടിത്തങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ബുർജീൽ ഹോൾഡിങ്സും ആർ.പി.എമ്മും യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയങ്ങളിലൂന്നിയുള്ള പരിഹാരങ്ങളാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.