ദുബൈ: കമ്യൂണിസ്റ്റ് ഏജന്റുമാരായി പണ്ഡിതവേഷം കെട്ടി പാണക്കാട് തങ്ങന്മാരുടെ കൂറ് അളക്കാനും ലീഗിനെതിരെ ഒളി അജണ്ടകൾ തയാറാക്കി പാർട്ടിയെ അപമതിപ്പുണ്ടാക്കാനും ശ്രമിക്കുന്നവർ പൊതുമധ്യത്തിൽ അപഹാസ്യരാവുമെന്ന് ദുബൈ കെ.എം.സി.സി ഏറാമല പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പാണക്കാട് തങ്ങളുടെ നേതൃത്വം സമുദായത്തിന് അഭിമാനവും നാടിന് സമാധാനവും നൽകും. എതിർപ്പുകൾ കരുത്താക്കി ലീഗ് മുന്നേറ്റം തുടരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കൺവെൻഷൻ ദുബൈ കെ.എം.സി.സി നേതാവ് ഒ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.പി. മുനീർ അധ്യക്ഷതവഹിച്ചു. ഇസ്മായിൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി. ഹൃസ്വ സന്ദർശനാർഥം ദുബൈയിലെത്തിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് നേതാക്കളായ കെ.ഇ. ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, റിയാസ് ഓരാട്ട് മമ്മു ഹാജി കുഞ്ഞിപ്പള്ളി എന്നിവർക്ക് സ്വീകരണം നൽകി.
നൗഷാദ് ചള്ളയിൽ, പി.കെ. ജമാൽ, റഫീഖ് കുഞ്ഞിപ്പള്ളി, പി.കെ. നൗഫൽ, മൂസ മുഹ്സിൻ, അശ്റഫ് ചോറോട്, കെ.ടി. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. സക്കരിയ മൊട്ടേമ്മൽ സ്വാഗതവും പി.പി. അൻവർ നന്ദിയും പറഞ്ഞു. കൺവൻഷനിൽ ദുബൈ ഏറാമല പഞ്ചായത്ത് കമ്മറ്റി പുനഃസംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.