ഷാർജ: സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ട് ‘ബാക് ടു സ്കൂൾ’ സമ്മർ സെയിൽ ആരംഭിക്കുന്നു. ആഗസ്റ്റ് ഒന്നുമുതൽ 11വരെ ഷാർജ എക്സ്പോ സെന്ററിലാണ് വൻ ഓഫറുകളുമായി മേള ആരംഭിക്കുന്നത്.
ലിസ് എക്സിബിഷനാണ് മേള ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി സന്ദർശകരെ ആകർഷിച്ച മേളയിൽ ഇത്തവണയും മുൻനിര ബ്രാൻഡുകളാണ് അണിനിരക്കുന്നത്.
സമ്മർ സെയിലിനോടനുബന്ധിച്ച് ഒരുക്കുന്ന മേളയിൽ മുതിർന്നവർക്ക് ആവശ്യമായ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും മറ്റൊരു ആകർഷണമാണ്. ഫാഷൻ, പാദരക്ഷകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, വീട്ടുപകരണങ്ങൾ എന്നിവയും സമ്മർ സെയിലിൽ ലഭ്യമാണ്.
ഇതോടൊപ്പമാണ് സ്കൂളുകളിലേക്ക് ആവശ്യമായ വിവിധ ഉൽപന്നങ്ങളും കൂടി ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് സുവർണാവസരമൊരുക്കുകയാണ് പരിപാടി.
നാലുവർഷം മുമ്പാണ് എക്സ്പോ സെന്ററിൽ സമ്മർ സെയിൽ ആരംഭിക്കുന്നത്. രാജ്യത്തെ മുൻനിര റീട്ടെയിലർമാരുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതുമാണ് മേളയെ ജനപ്രിയമാക്കിയത്.
ബേബി ഷോപ്, ബി.ബി.ഇസെഡ്, ഗ്ലാസ് ലോക്ക്, ക്ലേടൺ, അൽ മുഖാലാത് പെർഫ്യൂംസ്, ക്രയോള, പ്ലേ സ്മാർട്ട്, ഒ.എം.എസ്, പ്യൂമ, സ്കെച്ചേഴ്സ്, സഫാരി, ഹാദി, യു.ആർ.ഐ, ബെലിസിമോ, എൽ.സി വൈകികി, കിയാബി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും റീട്ടെയിലർമാരും പങ്കെടുക്കുന്നവരിൽ ഉൾപ്പെടും. രാവിലെ 11മുതൽ രാത്രി 11വരെ പ്രവർത്തിക്കുന്ന വിൽപന മേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.