ഷാ​ർ​ജ​യി​ൽ 80 ശ​ത​മാ​നം വ​രെ ഇ​ള​വു​മാ​യി ‘ബാ​ക്​ ടു ​സ്കൂ​ൾ’

ഷാ​ർ​ജ: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, എ​മി​റേ​റ്റി​ൽ 80 ശ​ത​മാ​നം വ​രെ ഇ​ള​വു​മാ​യി ‘ബാ​ക്​ ടു ​സ്കൂ​ൾ’ കാ​മ്പ​യി​ൻ. ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ൻ സെ​പ്​​റ്റം​ബ​ർ ഒ​ന്നു​വ​രെ നീ​ളും.

വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്കൂ​ൾ ബാ​ഗു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം എ​മി​റേ​റ്റി​ലെ മാ​ളു​ക​ളി​ലും സ്​​റ്റേ​ഷ​ന​റി ക​ട​ക​ളി​ലും ഓ​ഫ​ർ ല​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ വി​ദ്യാ​ഭ്യാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് 23 മു​ത​ൽ 25 വ​രെ എ​മി​റേ​റ്റി​ലെ മാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും 100 സ്കൂ​ൾ ബാ​ഗു​ക​ളും 100 വൗ​ച്ച​റു​ക​ളും ന​ൽ​കു​ക​യും ചെ​യ്യും.

ബാ​ക്-​ടു-​സ്‌​കൂ​ൾ ഓ​ഫ​റു​ക​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ൾ സാ​മ​ഗ്രി​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഡി​സ്‌​കൗ​ണ്ട് വി​ല​യി​ൽ വാ​ങ്ങു​ന്ന​തി​നും ആ​ത്യ​ന്തി​ക​മാ​യി കു​ട്ടി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് ഷാ​ർ​ജ ചേം​ബ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് സെ​ക്ട​ർ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ശം​സി പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ൾ, വി​ത​ര​ണ​ക്കാ​ർ, ലൈ​ബ്ര​റി​ക​ൾ, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ​ക്കി​ട​യി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ബാ​ക്-​ടു-​സ്‌​കൂ​ൾ കാ​മ്പ​യി​ൻ വാ​ണി​ജ്യ പ്ര​മോ​ഷ​നു​മാ​യി ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന​തെ​ന്ന് ചേം​ബ​ർ ഇ​ക്ക​ണോ​മി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​റും ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ൻ​സ് ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഇ​ബ്രാ​ഹിം റാ​ഷി​ദ് അ​ൽ ജ​ർ​വാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​നി​ൽ സാ​മൂ​ഹി​ക ഇ​ട​പ​ഴ​ക​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കു​ടും​ബ​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല​യി​ൽ സ്‌​കൂ​ൾ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ്​ സം​രം​ഭം സ​ഹാ​യി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Back to School with up to 80 percent discount in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.