ദുബൈ ഇമിഗ്രേഷൻ ലോക ജീ​വ​കാ​രു​ണ്യ ദിനത്തിൽ തൊഴിലാളികൾക്ക്

സമ്മാനങ്ങൾ നൽകുന്നു

ജീവനക്കാർക്ക്​ സൗജന്യ വിമാന ടിക്കറ്റ്​ നൽകി ഇമിഗ്രേഷൻ വിഭാഗം

ദുബൈ: ലോ​ക ജീ​വ​കാ​രു​ണ്യ ദി​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ വേ​റി​ട്ട രീ​തി​യി​ൽ ആ​ദ​രി​ച്ച്​ ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ സ്വ​ന്തം കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി വി​മാ​ന ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ്​ അ​വ​ർ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്. കൂ​ടാ​തെ, അ​വ​രെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ജീ​വ​കാ​രു​ണ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 വ​ർ​ഷ​ത്തി​ലേ​റെ സേ​വ​ന​മ​നു​ഷ്ഠി​ച്ച ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ച്ചു. ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ വി​ശ്വ​സ്ത​ത, സ​മ​ർ​പ്പ​ണം, വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നി​വ​യെ മാ​നി​ച്ചാ​ണ് ആ​ദ​ര​വു​ക​ൾ ന​ൽ​കി​യ​ത്. അ​ഭി​ന​ന്ദ​ന സൂ​ച​ക​മാ​യി അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ​മാ​രാ​ണ്​ ജീ​വ​ന​ക്കാ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റു​ക​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യ​ത്.

ഓ​ഫി​സു​ക​ൾ, സ​ർ​വി​സ് സെ​ന്‍റ​റു​ക​ൾ, ലാ​ൻ​ഡ്‌​സ്‌​കേ​പ്പി​ങ്, വി​വി​ധ മേ​ഖ​ല​ക​ളി​ലെ മ​റ്റ് ദൈ​നം​ദി​ന ജോ​ലി​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും പ്ര​തി​ബ​ദ്ധ​ത​യും അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ക​ട​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ഹി​ക്കു​ന്ന പ്ര​ധാ​ന പ​ങ്ക് തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​പ്പോ​ർ​ട്ട് സെ​ക്ട​റി​ന്‍റെ ആ​ക്ടി​ങ്​ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഖാ​ലി​ദ് ബി​ൻ മാ​ദി​ഹ് എ​ടു​ത്തു​പ​റ​ഞ്ഞു.

വി​വി​ധ ഉ​ൽ​പാ​ദ​ന, സാ​മ്പ​ത്തി​ക, സേ​വ​ന മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​നോ​ദ, കാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ഹി​ഷ്ണു​ത​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തൊ​ഴി​ൽ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷി​ക്കാ​ൻ ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ എ​പ്പോ​ഴും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The immigration department provided free flight tickets to the employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.