പ്രതികൂല കാലാവസ്ഥ: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു

ദുബൈ: ദിവസവും ആയിരകണക്കിന്​ സന്ദർശകരെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ്​ ഞായറാഴ്ച താൽകാലികമായി അടച്ചു. പ്രതീകൂലമായ കാലാവസ്ഥ കാരണം സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ്​ നടപടിയെന്ന്​ അധികൃതർ വ്യക്​തമാക്കി.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ കൂടി പരിഗണിച്ചാണ്​ തീരുമാനം. തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - bad weather: Dubai Global Village closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.