ബദവികളെ കുറിച്ച് വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മരുഭൂമിയുടെ ശാന്തതയിലും പ്രക്ഷുബ്ധതയിലും ആരെയും മോഹിപ്പിക്കുന്ന അതിജീവനശക്തി പ്രകടിപ്പിക്കുന്ന മനുഷ്യസമൂഹം. നിഗൂഢ സാഹസികതയാൽ ജീവിതത്തിന് നിറം നൽകുന്ന നന്മയുള്ള പൗരാണിക ജനത. ഇതെല്ലാമായിരുന്നു വായനയും കേൾവിയും പകർന്നുതന്ന ബദവി ജീവിതം. ആകാശത്തെ ചുംബിച്ചുനിൽകുന്ന കെട്ടിടങ്ങളാൽ അറബ് െഎക്യ എമിറേറ്റുകൾ ലോകത്തിെൻറ നെറുകയിലേക്ക് വളർന്ന കാലത്തും അവർ കാത്തുവെച്ച പൈതൃകങ്ങളുടെ ഉത്സവ മേളമാണ് ഷാർജ ഹെറിറ്റേജ് ഫെസ്റ്റ്.
ഫെസ്റ്റിലെ 'ബദവിഗ്രാമ'ത്തിെൻറ കവാടം കടന്ന് ചെല്ലുേമ്പാൾ തന്നെ ഒട്ടകത്തെ കാണാം. അന്നുമിന്നും അറബ് ജീവിതത്തിെൻറ അനിവാര്യ ഘടകം. ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ ഒട്ടകത്തെ തൊട്ടുനോക്കുകയും തലോടുകയും ചെയ്യുന്നു. തൊട്ടടുത്ത് മണ്ണിൽ കുഴികുത്തി ഉണ്ടാക്കിയ അടുപ്പിൽ തിളക്കുന്ന കഹ്വക്ക് സമീപം ഒരാളിരിക്കുന്നു. പൗരാണിക സംസ്കാരത്തിെൻറ അടയാളങ്ങളെല്ലാം പരിസരത്ത് കാണാം. അടുത്തെത്തി അഭിവാദ്യമറിയിച്ചപ്പോൾ അദ്ദേഹം 'കഹ്വ' കഴിക്കാൻ നിർബന്ധിച്ചു.
നന്ദിയോടെ നിരസിച്ചപ്പോൾ ഒരു ഇൗത്തപ്പഴമെങ്കിലും കഴിക്കൂ എന്നായി. ഒന്നെടുത്തപ്പോൾ സന്തോഷം മുഖത്ത് തെളിഞ്ഞു. അറബ് പൈതൃകത്തിലെ ആതിഥേയത്വത്തിെൻറ പ്രതീകമാണ് കഹ്വയും ഇൗത്തപ്പഴവും. അകത്തേക്ക് കയറിയപ്പോൾ ബദവി സംസ്കാരത്തിലെ പഴമയുടെ എല്ലാ സൗന്ദര്യവും കാഴ്ചക്കാർക്ക് അനുഭവിക്കാനാവുന്ന രൂപത്തിൽ ഗാലറി സജ്ജീകരിച്ചിരിക്കുന്നു. ഭക്ഷണസംസ്കാരം, ചികിൽസാ രീതികൾ, ജലവിതരണ^സംഭരണ രീതികൾ, അടുക്കളയും വിശ്രസ്ഥലം, വിളക്ക് എന്നിങ്ങനെ യഥാർഥ ബദവി ജീവിതം തന്നെ ഒരുക്കിവെച്ചിരിക്കുന്നു. ഒട്ടകത്തിെൻറയും ചെമ്മരിയാടിെൻറയും േതാലിൽ നിന്ന് വസ്ത്രങ്ങളുണ്ടാക്കുന്നതും പായ, മൺകലം തുടങ്ങിയവ നിർമ്മിക്കുന്നതും ഇവിടെ കാണാം.
ബദവികളുടെ ജീവിതം മാത്രമല്ല, എമിറേറ്റിെൻറ പൈതൃകത്തിൽ നിന്ന് അറുത്തുമാറ്റാനാവാത്ത മൽസ്യബന്ധനം, കാർഷിക വൃത്തി എന്നിവയുമായി ബന്ധപ്പെട്ട പഴയ കാലത്തെ അനുഭവേദ്യമാക്കുന്ന ഗാലറികളും ഫെസ്റ്റിലുണ്ട്. ഇൗത്തപ്പഴം സംസ്കരിക്കുന്നതും കൂടാരങ്ങൾ നിർമിക്കുന്നതും ലൈവായി തന്നെ സന്ദർശകർക്ക് കാണാം. പ്രായം ചെന്ന അറബ് വ്യക്തിത്വങ്ങളാണ് ഇെതല്ലാം അവരുടെ തന്നെ പുതുതലമുറക്കും എമിറേറ്റിലെ വിദേശികൾക്കും വിവരിച്ചുകൊടുക്കുന്നത്. അതേപോലെ ഫെസ്റ്റിെൻറ വിവിധ വേദികളിൽ പൗരാണിക അറബ് കലാരൂപങ്ങളും അരങ്ങേറുന്നുണ്ട്.
വിചിത്ര മനോഹരമായ ഉപകരണങ്ങളുടെ ശബ്ദവും അറബ് ശീലുകളുടെ മനോഹരമായ ആലാപനവും പതിഞ്ഞ നൃത്തച്ചുവടുകളുമെല്ലാം ചേർന്ന് നമ്മെ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു സംസ്കൃതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി തോന്നും.. ചുരുങ്ങിയ നാളുകൾക്കകം ഒരുലക്ഷത്തോളം പേർ സന്ദർശകരായെത്തിയെന്ന് മാധ്യമങ്ങളുടെ ചാർജുള്ള സിറിയൻ പൗരൻ ബദർ ഹുനൈനി പറഞ്ഞു. യു.എ.ഇ പ്രദേശിക ചാനലുകൾ പല പരിപാടികളും തൽസമയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദേശ മാധ്യമങ്ങളും ലോകശ്രദ്ധയാകർഷിച്ച മേളക്കെത്തുന്നു.
ഹൈപ്പർലൂപ്പിലേറി അതിവേഗം കുതിക്കാനൊരുങ്ങുന്ന കാലത്തും തങ്ങളുടെ പൈതൃകജീവിത സംസ്കാരത്തെ കൈവിടാനും മറക്കാനും ഇവിടുത്തെ ഭരണകൂടവും ജനങ്ങളും സന്നദ്ധമല്ല എന്ന സന്ദേശമാണ് ഫെസ്റ്റ് നൽകുന്നത്. മുപ്പതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള സംസ്കാരിക പരിപാടികളുടെ അവതരണവും കലാവിഷ്കാരങ്ങളുടെ പ്രദർശനവും മേളയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.