ദുബൈ: ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന യോനക്സ്-സൺറൈസ് ഡോ. അഖിലേഷ് ദാസ് ഗുപ്ത മെമ്മോറിയൽ മിനി (അണ്ടർ 11) ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ദുബൈയിൽ വിദ്യാർഥിയായ അലക്സിയ എൽസ അലക്സാണ്ടർ കേരളത്തെ പ്രതിനിധാനം ചെയ്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ദുബൈയിൽ ഉദ്യോഗസ്ഥരായ അടൂർ സ്വദേശി അറപ്പുരയിൽ റോമിയുടെയും റീജയുടെയും മകളായ അലക്സിയ ദുബൈ ജെംസ് ഔർഓൺ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്.
ദുബൈ റീജനൽ സ്പോർട്സ് അക്കാദമിയിൽ ഹെഡ് കോച്ച് സി.കെ. രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം നേടിയത്. രണ്ടു തവണ അണ്ടർ-11 കാറ്റഗറിയിൽ കേരളത്തിനുവേണ്ടി അലക്സിയ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ വിജയിച്ചാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയതലത്തിലേക്ക് മത്സരിച്ചത്. അണ്ടർ-11, അണ്ടർ-13 വിഭാഗത്തിൽ യു.എ.ഇ ചാമ്പ്യൻകൂടിയാണ് അലക്സിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.