ഡോ. ​ഷി​ബു വ​ര്‍ഗീ​സ്

ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ ടൂര്‍ണമെന്‍റ്; ഡോക്ടേഴ്സ് പാനലില്‍ മലയാളി ഡോക്ടര്‍

അ​ബൂ​ദ​ബി: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍ ടൂ​ര്‍ണ​മെ​ന്‍റ് ഡോ​ക്ട​ര്‍മാ​രു​ടെ പാ​ന​ലി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ച് മ​ല​യാ​ളി ഡോ​ക്ട​ര്‍. അ​ബൂ​ദ​ബി ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ബു​ര്‍ജീ​ല്‍ ഹോ​ള്‍ഡി​ങ്‌​സി​ന്‍റെ അ​ജ​ങ്റ്റ് ക്ലി​നി​ക്ക​ല്‍ ഫാ​ക്ക​ല്‍റ്റി​യി​ലെ ഓ​ര്‍ത്തോ​പീ​ഡി​ക് സ്‌​പോ​ര്‍ട്‌​സ് സ​ര്‍ജ​ന്‍ തി​രു​വ​ല്ല സ്വ​ദേ​ശി ഡോ. ​ഷി​ബു വ​ര്‍ഗീ​സാ​ണ് ഈ ​നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്.

ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി ബി.​എ.​സി അം​ഗം, ഫി​ഫ മെ​ഡി​ക്ക​ല്‍ ആ​ന്‍ഡ് ആ​ന്‍റി ഡോ​പി​ങ് ഓ​ഫി​സ​ര്‍, ഏ​ഷ്യ​ന്‍ ഫു​ട്‌​ബാ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ആ​ൻ​ഡ് ആ​ന്‍റി ഡോ​പി​ങ് ഓ​ഫി​സ​ര്‍, ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഫെ​ന്‍സി​ങ് ഫെ​ഡ​റേ​ഷ​ന്‍ (ആ​ന്‍റി ഡോ​പി​ങ് ഓ​ഫി​സ​ര്‍) അം​ഗം, ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റേ​സ് മെ​ഡി​സി​ന്‍ അം​ബാ​സ​ഡ​ര്‍ (മി​ഡി​ലീ​സ്റ്റ്), അ​ല്‍ ജ​സീ​റ ഫു​ട്‌​ബാ​ള്‍ ക്ല​ബ് അ​ണ്ട​ര്‍ 21 ടീം ​ഫി​സി​ഷ്യ​ന്‍ ആ​ന്‍ഡ് അ​ക്കാ​ദ​മി ഡോ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ ഡോ. ​ഷി​ബു വ​ര്‍ഗീ​സ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​റു​ വ​ര്‍ഷം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Badminton Federation Tournament; Malayali doctor in doctors panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.