ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ വി​ജ​യി​ക​ൾ

ബാഡ്മിന്‍റൺ ടൂർണമെന്‍റ്​ സംഘടിപ്പിച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ: ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു. ര​ണ്ടു വി​ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 50ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ‘സി’ ​ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ന​ഇൗം, ഇ​മ്മ​നു​ൽ എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​ന​വും നി​ഷാ​ദ്, കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും പ​ങ്കി​ട്ടു. ‘ഡി’ ​ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ റ​ഫീ​ഖ്, ഖാ​ദ​ർ എ​ന്നി​വ​ർ ഒ​ന്നും പ്ര​താ​പ്, ഹ​രി എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ്, ട്രോ​ഫി, മെ​ഡ​ൽ എ​ന്നി​വ സ​മ്മാ​നി​ച്ചു. പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക്കും പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കി​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മൂ​ഹി​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ജ്ജാ​ദ് നാ​ട്ടി​ക, സെ​ക്ര​ട്ട​റി രാ​ജീ​വ്‌, സ്പോ​ർ​ട്സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് ഹ​മീ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സ്പോ​ർ​ട്സ് വി​ങ്​ അ​ഡ്വൈ​സ​ർ മാ​ത്യു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി റ​ഫീ​ഖ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു. അ​ടു​ത്ത ഓ​പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ ഡി​സം​ബ​ർ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Badminton tournament was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.