മസ്കത്ത്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ഒമാൻ സൈക്ലിങ് അസോസിയേഷനുമായി (ഒ.സി.എ) ധാരണപത്രത്തിൽ ഒപ്പിട്ടു. 2021-22 വർഷത്തെ ഔദ്യോഗിക ആരോഗ്യപരിരക്ഷ പങ്കാളിയാകുന്നതിനുള്ള ധാരണയിലാണ് ഒപ്പുവെച്ചത്.
ബദർ അൽ സമ ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് സി.ഇ.ഒ പി.ടി. സമീറും സി.എം.ഒ കെ.ഒ. ദേവസ്യയും ഒ.സി.എയെ പ്രതിനിധാനംചെയ്ത് പ്രസിഡൻറ് സൈഫ് സുബ അൽ റുഷൈദിയുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. ഒ.സി.എയുടെ ഇൗ സീസണിലെ 25ലധികം പരിപാടികൾക്ക് ബദർ അൽ സമ ഗ്രൂപ് പിന്തുണ നൽകും. ജനങ്ങൾക്ക് ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം പകർന്നുനൽകാനും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആരോഗ്യരീതികൾ ശീലമാക്കുന്നതിന് ജനങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ബദർ അൽസമ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ പറഞ്ഞു. ഒമാനി സൈക്ലിങ് അസോസിയേഷനുമായുള്ള പങ്കാളിത്തം ഇതിെൻറ ആദ്യ പടിയാണെന്നും ഇരുവരും പറഞ്ഞു. സൈക്ലിങ് അസോസിയേഷെൻറ പരിപാടികളിൽ ആംബുലൻസ്, പ്രഥമ പരിചരണം, ഡോക്ടർ, നഴ്സ് തുടങ്ങി സമ്പൂർണ ആരോഗ്യപരിചരണമാണ് ബദർ അൽസമ നൽകുകയെന്ന് സി.ഇ.ഒ പി.ടി. സമീർ പറഞ്ഞു. നിരവധി കായിക പരിപാടികളിൽ ബദർ അൽസമ പങ്കാളിത്തം വഹിച്ചതായി ചീഫ് മാർക്കറ്റിങ് ഓഫിസർ കെ.ഒ. ദേവസ്യ പറഞ്ഞു.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ബദർ അൽസമ വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിെൻറ മേധാവി ഡോ. മാസിൻ ജവാദ് അൽ ഖാബൂരി മുഖ്യാതിഥിയായി പങ്കെടുക്കും. നാഷനൽ ഹാർട്ട് സെൻററിലെ സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ് ഡോ. കാദിം ജാഫർ സുലൈമാൻ വിശിഷ്ടാതിഥിയുമാകും. ഡോ. ബെന്നി പനക്കൽ (സീനിയർ കൺസൽട്ടൻറ് ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ്, ബദർ അൽ സമ) മുഖ്യപ്രഭാഷണം നടത്തും. വെബിനാറിെൻറ ലിങ്കുകൾ ബദർ അൽ സമ ഗ്രൂപ്പിെൻറ ഒൗദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ലഭ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.