അൽഐൻ: സൗദിയിലും ഇറാഖിലും മാത്രമല്ല, അൽഐനിലും ഇനി ബഗ്ദാദും റിയാദുമെല്ലാമുണ്ടാവും. അൽ ഐനിലാണ് റോഡുകളുടെ 'പേരിടൽ ചടങ്ങ്' നടക്കുന്നത്.അൽഐനിലെ ചെറുതും വലുതുമായ എല്ലാ റോഡുകൾക്കും പേരിടുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നേരത്തേ നമ്പറുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്കും റോഡുകൾക്കും ഗലികൾക്കുമാണ് പേരിടുന്നത്. ആകർഷണീയവും വൈവിധ്യവുമാർന്ന പേരുകളാണ് റോഡുകൾക്ക് നൽകിയിരിക്കുന്നത്. ഓരോ റോഡുകളുടെയും പേരുകൾ വലിയ അക്ഷരത്തിൽ അറബിയിലും ഇംഗ്ലീഷിലുമായി എഴുതിയ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി വരുന്നു. ഓരോ ജില്ലകളെയും വേർതിരിച്ചറിയാൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പോക്കറ്റ് റോഡുകൾക്കും താമസ ഏരിയകളിലെ റോഡുകൾക്കും വരെ പേരുകൾ നൽകിയിട്ടുണ്ട് . ചില പാർക്കിങ് ഏരിയകൾക്ക് പുതുതായി നമ്പറുകൾ തന്നെയാണ് നൽകിയത്. നേരത്തേ പ്രധാന റോഡുകൾക്ക് മാത്രമാണ് പേരുകൾ നൽകിയിരുന്നത്. ഒപ്പം, ചെറിയ റോഡുകളും ഗലികളും നമ്പറുകളിലാണ് അറിയപ്പെട്ടിരുന്നത്. പേരുകൾ നൽകുന്നത് ആളുകൾക്ക് ഓർത്തുവെക്കാനും സ്ഥലങ്ങൾ എളുപ്പം തിരിച്ചറിയാനും ഏറെ സഹായകമാകും. അൽഐനിലെ പ്രധാന റോഡുകൾ പ്രമുഖ വ്യക്തികളുടെ പേരുകളിലാണ് അറിയപ്പെടുന്നത്. ഖലീഫ ബിൻ സായിദ്, ഹംദാൻ ബിൻ സായിദ്, മുഹമ്മദ് ബിൻ ഖലീഫ, ഷഖ്ബൂത്ത് ബിൻ സുൽത്താൻ, ഹസ്സ ബിൻത് മുഹമ്മദ്, അബൂബക്കർ അൽ സിദ്ധീഖ്, ഉമറുബ്നുൽ ഖത്താബ്, ഉഥ്മാനുബ്നു അഫ്ഫാൻ, അലിയ്യ് ബിൻ അബീത്വാലിബ്, ഹംസ ബിൻ അബ്ദുൽ മുത്തലിബ്, ഖാലിദ് ബ്നു വലീദ്, സലാഹുദ്ധീൻ അയ്യൂബി തുടങ്ങിയ പേരുകളിൽ റോഡുകളുണ്ട്.
റോഡുകൾക്ക് പുതുതായി നൽകുന്ന പേരുകളിലൂടെ കണ്ണോടിച്ചാൽ അതിലെ വൈവിധ്യം മനസ്സിലാക്കാം. നഗര പ്രദേശത്തോട് ചേർന്ന ചില റോഡുകൾക്ക് യാനി, അസീൽ, മവദ്ദ, യാഖൂത്ത, ജീസ്, നവാസിഫ്, ഖസ്ർ, ബൈറൂത്, കുവൈത്ത്, ബഗ്ദാദ്, റിയാദ്, ഖാഹിറ, മറാകിഷ്, ഗിർഷ്, വജ്ഹ്, മിഷ്‌വാർ, ബലൂം, അബഹ, ദല്ല, ദിമശ്ഖ്, വുജാഹ, അക്രം, അഅ്നാബ്, അന്തുലുസി, ഹാമിർ, ഫഹദ്, അജ്‌വ, ദുജ, മൻളൂർ, സലീൽ, ഫരീദ്, അഹ്ബാബ്, ബുർദ, ബവാദി, തിഖാനി, അസ്മഇ, അദാൻ, അൻഹാർ, ഖസ്ർ, ഖഹ്‌ല, ഇഖാമ, മിറബ്ബ തുടങ്ങിയ പേരുകളാണ് നൽകിയത്.
മുവൈജി ജില്ലയിലെ ചില റോഡുകളുടെ പേരുകളാണ് റുബാഇ, റാഇദ്, ഷിഫായ, മജ്‌ലൂദ്, സാൻദാർ, മനസ്സ, ഷിയാം, അസിം, റഫ്, ഹാനി, നഹ്‌ല, ദംലൂജ്, നായിൽ, സലീൽ, റജ്‌ജാസ്, ഷിയം, ഹായ്, റൂസിന, ത്വയ്‌ർ, സൻദാർ തുടങ്ങിയവ. ജീമി ജില്ലയിലെ ചില റോഡുകൾ ഫാസിൽ, മായ, മഹ്‌റജ്, മിർഅദ്, നാദി, മഅ്ഖൂദ്, സബ്‌ർ, ബുസ്താന, അഫാഖ്, തഖ്‌ദീർ, അസ്ഇദ, ബനിയാസ്, ഹളാർ, അരീഖ്, അൻവാൻ, സബ്ർ, ഫാസിൽ മിർഅദ്, അഥീല, അരീഖ്, അഫാഖ്, ബൈറൂത്, ഖൻസ്, ഖാഹിറ, റാസി, ഇത്തിഹാദ്, വഫി, മുഅ്തമാറാത്ത് എന്നിങ്ങനെ അറിയപ്പെടും.
ഇതുപോലെ അൽഐനിെൻറ വിവിധ ജില്ലകളിലായി നൂറുകണക്കിന് ബോർഡുകളാണ് സ്ഥാപിച്ചത്. വിവിധ ഏരിയകളിൽ റോഡുകളുടെയും പാർക്കിങ് ഏരിയകളുടെയും പുനർനിർമാണവും നടക്കുകയാണ്. ഇതോടൊപ്പം നിരവധി സ്ഥലങ്ങളിൽ പുതുതായി സൈക്കിൾ ട്രാക്കുകളുടെയും നിർമാണവും പൂർത്തിയായിവരുകയാണ്. നിർമാണങ്ങൾ പൂർണമാകുന്നതോടെ അൽഐനിെൻറ നഗരഭംഗിയുടെ മാറ്റ് കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.