ദുബൈ: ഇന്തോനേഷ്യ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളെ കൂടി യു.എ.ഇയിലേക്ക് യാത്രവിലക്കുള്ള രാജ്യങ്ങളിൽ ഉൾപ്പെടുത്തി. ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദർശിച്ചവർക്കും വിലക്കുണ്ട്. ഞായറാഴ്ച വിലക്ക് നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിൽനിന്നുള്ള ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾക്ക് ഇളവുണ്ട്. യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ, സിൽവർ വിസയുള്ളവർ, ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നവർ, മുൻകൂർ അനുമതി വാങ്ങിയ ബിസിനസുകാർ, സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഇളവ്. ഇവർക്ക് 48 മണിക്കൂറിനിടയിലെ നെഗറ്റിവ് പി.സി.ആർ ഫലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാൽ യാത്ര ചെയ്യാനാവും.
ഇന്ത്യയടക്കം നേരത്തെ പട്ടികയിലുള്ള രാജ്യങ്ങൾ യാത്രവിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ കഴിയുേമ്പാഴാണ് കൂടുതൽ രാജ്യങ്ങളെ യാത്രവിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. നിലവിൽ ജൂലൈ 21ന് ശേഷം വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരായ പ്രവാസികൾ. ജൂലൈ 15 മുതൽ ചില ഇന്ത്യൻ നഗരങ്ങളിൽനിന്ന് വിമാന ടിക്കറ്റുകൾ ലഭിക്കുന്നുമുണ്ട്. എന്നാൽ, എയർ ഇന്ത്യ, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾ 21വരെ യാത്രയുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.